India

നാല് മണിക്ക് മുൻപ് ഒരു ബസും പോകില്ല ; നിങ്ങൾ ഇവിടെയിരുന്ന് നേതാക്കളുടെ പ്രസംഗം കേൾക്കൂ ; അപേക്ഷിച്ച് മമത ; പുല്ലുവില കൊടുത്ത് അണികൾ ; നിറം മങ്ങി പ്രതിപക്ഷ റാലി

കൊൽക്കത്ത : അൻപതു ലക്ഷം പേർ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ച് മമത ബാനർജി കൊൽക്കത്തയിൽ നടത്തിയ റാലി നിറം മങ്ങിയതായി റിപ്പോർട്ട് . അൻപത് ലക്ഷം പേർ പോയിട്ട് അഞ്ച് ലക്ഷം പേരു പോലും റാലിക്കെത്തിയില്ലെന്ന് ദൃക്സാക്ഷികൾ പറയുന്നു. ഭരണകക്ഷി സംഘടിപ്പിച്ച റാലി ആയിട്ടു പോലും ആളു കുറഞ്ഞു പോയതിൽ തൃണമൂൽ നേതാക്കൾ നിരാശരാണെന്നാണ് വാർത്തകൾ.

ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിന്റെ ശേഷി മൂന്നര ലക്ഷമാണെന്ന് പ്രാദേശിക തൃണമൂൽ നേതാക്കൾ തന്നെ സമ്മതിക്കുന്നു. മാത്രമല്ല പരിപാടിയിൽ മമത പ്രസംഗിക്കുമ്പോൾ തന്നെ പകുതിപ്പേർ ഗ്രൗണ്ട് വിട്ടിരുന്നു. മമതയുടെ പ്രസംഗം കഴിഞ്ഞ് മറ്റ് പാർട്ടി നേതാക്കൾ പ്രസംഗം ആരംഭിച്ചപ്പോൾ ഭൂരിഭാഗം പേരും ഗ്രൗണ്ട് വിട്ടു തുടങ്ങി.

നാലു മണിക്ക് മുന്നേ ഒരു ബസും പോകില്ല. എല്ലാവരും ഇരുന്ന് നേതാക്കളുടെ പ്രസംഗം കേൾക്കണം എന്ന് മമത നേരിട്ട് ആവശ്യപ്പെട്ടിട്ടും കാര്യമുണ്ടായില്ല. മറ്റ് നേതാക്കളുടെ ഇംഗ്ളീഷിലും ഹിന്ദിയിലും തമിഴിലുമുള്ള പ്രസംഗങ്ങൾ മനസിലാകുന്നില്ലെന്നും ആളുകൾ പരാതിപ്പെട്ടു. വിവരത്തനം ശരിയായില്ലെന്നും പരാതി ഉയർന്നു.

ചരിത്ര റാലിയാകുമെന്ന് കൊട്ടി ഘോഷിച്ചെങ്കിലും പ്രതീക്ഷിച്ച രീതിയിൽ ആളെ എത്തിക്കാൻ കഴിഞ്ഞില്ല. കോൺഗ്രസ് പ്രതിനിധിയെ വേദിയിലിരുത്തി പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ തീരുമാനിക്കാറായില്ല എന്ന് വ്യക്തമാക്കാനും മമത മറന്നില്ല. അതേസമയം ബിജു ജനതാദളും തെലങ്കാന രാഷ്ട്ര സമിതിയും ഇടതു പാർട്ടികളും റാലിയിൽ പങ്കെടുത്തില്ല

8K Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close