ബര്‍വാനി: മധ്യപ്രദേശില്‍ ബിജെപി പ്രാദേശിക നേതാവിനെ അജ്ഞാതര്‍ കൊലപ്പെടുത്തി. ബലേവാഡി മണ്ഡലം പ്രസിഡന്റ് മനോജ് താക്കറെയാണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ നടക്കാനിറങ്ങിയ മനോജിനെ പിന്നീട് വീടിന് ഒരു കിലോമീറ്റര്‍ അകലെയുള്ള കൃഷിയിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
രാവിലെ അഞ്ച് മണിക്കാണ് അദ്ദേഹം നടക്കാനിറങ്ങിയത്. പിന്നീട് റോഡരികില്‍ നിന്നും ഇദ്ദേഹത്തിന്റെ മഫ്ളറും തൊപ്പിയും കണ്ടെത്തി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം ലഭിച്ചത്. രക്തം പുരണ്ട ഒരു കല്ലും മൃതദേഹത്തിന് സമീപത്തുണ്ടായിരുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും, പ്രതികളെ എത്രയും വേഗം നിയമത്തിന് മുന്നിലെത്തിക്കുമെന്നും പൊലീസ് പറഞ്ഞു.