ദുബായ് : ദുബായിലെ ജബൽ അലി – ലെബാബ് റോഡ് ഇനി എക്സ്പോ റോഡ് എന്നാക്കി മാറ്റി.യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ഉത്തരവ് പ്രകാരമാണ് നീക്കം.
ജബൽ അലി വ്യാവസായിക മേഖലയിലേക്കും പരിസര പ്രദേശങ്ങളിലേക്കുമുള്ള സമാന്തര പാതയാണ് എക്സ്പോ റോഡ്. ഡൗൺ ടൗൺ ഏരിയയിൽ കയറാതെ അബുദാബിയിലേക്ക് പോകാനും വരാനും എക്സ്പോ റോഡ് സഹായിക്കും.
ജബൽ അലി വ്യാവസായികമേഖലയിൽ നിന്നും ജബൽ അലി ഫ്രീ സോൺ അതോറിറ്റി, ദുബായ് സൗത്ത്, ദുബായ് ഇൻവെസ്റ്റ്മെന്റ് പാർക്ക് എന്നീ പ്രധാന കേന്ദ്രങ്ങളിലൂടെ എക്സ്പോ 2020 വേദിയിലെത്തുന്ന എക്സ്പോ റോഡിന്റെ ദൈർഘ്യം 15 കിലോമീറ്ററാണ്.