UAE

ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ ; കൂടുതൽ സജ്ജീകരണങ്ങളൊരുക്കി പൊലീസ്

ദുബായ് : ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ പ്രധാന വേദിയായ ഗ്ലോബൽ വില്ലേജിലെത്തുന്ന വാഹനങ്ങളുടെ യാത്ര സുഗമമാക്കാൻ എല്ലാ നടപടികളും സ്വീകരിച്ചതായി ദുബായ് പോലീസ്. കൂടുതൽ പോലീസുകാരെ ഗ്ലോബൽ വില്ലേജിൽ നിയോഗിച്ചതായും പാർക്കിംഗ് ക്രമീകരണങ്ങൾ കൂടുതൽ ശാസ്ത്രീയമാക്കിയതായും പോലീസ് അറിയിച്ചു.

ഡിസംബർ 26 ന് തുടങ്ങിയ ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവെലിന് ഫെബ്രുവരി 2 ന് തിരശ്ശീല വീഴുമെങ്കിലും പ്രധാനവേദിയായ ഗ്ലോബൽ വില്ലേജ് ഏപ്രിൽ ആറ് വരെ തുറന്ന് പ്രവർത്തിക്കും. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവ കേന്ദ്രങ്ങളിൽ ഒന്നായ ഗ്ലോബൽ വില്ലേജിലേക്ക് ലക്ഷക്കണക്കിന് വിദേശികളാണ് ഓരോ വർഷവും ഒഴുകിയെത്തുന്നത്.

അബുദാബി ഭാഗത്ത് നിന്നും ഷാർജ, ദുബായ് ഭാഗങ്ങളിൽ നിന്നുമാണ് പ്രധാനമായും വാഹനങ്ങൾ ഗ്ലോബൽ വില്ലേജിലേക്കെത്തുക. പരമാവധി ഗതാഗത കുരുക്കുണ്ടാകാത്ത വിധത്തിൽ വാഹനങ്ങൾക്ക് പ്രധാന റോഡുകളിൽ നിന്നും ഗ്ലോബൽ വില്ലേജിലേക്ക് പ്രവേശിക്കാൻ സാധിക്കും വിധമാണ് പോലീസ് ക്രമീകരണങ്ങൾ. ഉള്ളിലേക്ക് കടക്കുന്ന വാഹനങ്ങളെ കൃത്യമായി വഴിതിരിച്ച് വിട്ട് പാർക്കിംഗ് ലഭ്യമായ സ്ഥലത്ത് എത്തിക്കുന്നു.

വാഹനങ്ങൾ ശരിയായി പാർക്ക് ചെയ്തശേഷം പ്രധാന കവാടത്തിലേക്ക് സന്ദർശകരെ സുരക്ഷിതരായി എത്താൻ സാധിക്കുന്നു. വ്യാഴാഴ്ചകളിലും വാരാന്ത്യദിനമായ വെള്ളിയാഴ്ചകളിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. എങ്കിലും ശാസ്ത്രീയമായ ക്രമീകരണങ്ങൾ ഗതാഗതകുരുക്ക് ഒഴിവാക്കാൻ പരമാവധി സഹായിക്കുന്നു.

ശനിമുതൽ വെള്ളിവരെയുള്ള ദിവസങ്ങളിൽ വൈകിട്ട് നാല് മുതൽ അർദ്ധരാത്രി 12 വരെയും വ്യാഴവും വെള്ളിയും പൊതു അവധി ദിനങ്ങളിലും നാല് മുതൽ രാത്രി ഒരുമണിവരെയുമാണ് ഗ്ലോബൽ വില്ലേജ് തുറന്ന് പ്രവർത്തിക്കുന്നത്. തിങ്കളാഴ്ച കുടുംബങ്ങൾക്കും സ്ത്രീകൾക്കും മാത്രമാണ് പ്രവേശനം.

170 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close