India

കോൺഗ്രസ് എം എൽ എ മാർ തമ്മിലടിച്ചു ; ഒരാൾക്ക് പരിക്കേറ്റതായി റിപ്പോർട്ട്

ബംഗളൂരു ; കർണാടകത്തിലെ കോൺഗ്രസ് എം എൽ എ മാർ തമ്മിൽ അടിപിടി.ആനന്ദ് സിംഗ്,ജെ എൻ ഗണേഷ് എന്നീ എം എൽ എ മാർ തമ്മിൽ ഈഗിൾടൺ റിസോർട്ടിൽ വച്ചാണ് അടിപിടി ഉണ്ടായത്.സംഭവത്തിനിടയിൽ ഒരാൾക്ക് കുപ്പികൊണ്ട് തലയ്ക്ക് അടിയേറ്റതായും,ചികിത്സ തേടിയതായും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കർണാടകയിലെ മന്ത്രി സഭാ പുനസംഘടനയിൽ അതൃപ്തരായ എം എൽ എ മാർ പാർട്ടി വിട്ടേക്കുമെന്ന ഭയത്താൽ പലരെയും കോൺഗ്രസ് റിസോർട്ടിൽ പാർപ്പിച്ചിരിക്കുകയാണ്.ദിവസങ്ങൾക്ക് മുൻപാണ് സ്വതന്ത്ര എം എൽ എ ആർ ശങ്കർ,എച്ച് നാഗേഷ് എന്നിവർ കുമാരസ്വാമി സർക്കാരിനുള്ള പിന്തുണ പിൻവലിച്ചത്.

സർക്കാരിന്റെ പ്രവർത്തനത്തിൽ തൃപ്തരല്ലെന്ന് രാജിവച്ച എം എൽ എ മാർ സൂചിപ്പിച്ചിരുന്നു.അതിനു പിന്നാലെയാണ് കോൺഗ്രസ് റിസോർട്ടിലേയ്ക്ക് മാറ്റി താമസിപ്പിച്ച എം എൽ എ മാർ തമ്മിലടിച്ചത്.

916 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close