സയൻസ് ഇന്ത്യ ഫോറം യു എ ഇ യുടെ സ്ഥാപക പ്രസിഡന്റും, വിജ്ഞാൻ ഭാരതി ഗവേണിങ് ബോഡി അംഗവും, യുഎ ഇ യിലെ സാമൂഹ്യ, സാംസ്കാരിക രംഗത്തെ പ്രമുഖ സാന്നിധ്യവും ആയിരുന്ന റ്റി എം നന്ദകുമാറിന് യാത്രയയപ്പ് നൽകി. ഏറെ കാലം യു എ ഇ യിൽ ഉദ്യോഗസ്ഥനായിരുന്ന നന്ദകുമാർ ഔദ്യോഗിക ജോലിയിൽ നിന്നും വിരമിച്ച് നാട്ടിലേക്ക് മടങ്ങുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കളും, അഭ്യുദയകാംക്ഷികളും ചേർന്ന് യാത്രയയപ്പ് നൽകിയത്. ദുബായ് ഗൾഫ് കോർട്ട് ഹോട്ടലിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ കോൺസുലേറ്റിലെ വിദ്യാഭ്യാസ – സാമ്പത്തിക വിഭാഗം കോൺസൽ പങ്കജ് ബോധ്കെ, ജനം ടി വി ഡയറക്ടർ യു എസ് കൃഷ്ണകുമാർ, എ പി അമ്പലവാണൻ, വിജ്ഞാൻ ഭാരതി ദേശീയ സംയോജക് ജയന്ത് സഹസ്രബുദ്ധെ, സയൻസ് ഇന്ത്യ ഫോറം യു എ ഇ ജനറൽ സെക്രട്ടറി മോഹൻദാസ്, പ്രസിഡന്റ് മഹേഷ് എന്നിവർ പങ്കെടുത്തു.