Kerala

അയ്യപ്പ സേനയായി ഒഴുകി ലക്ഷങ്ങൾ ; പദ്മനാഭ മണ്ണിൽ അലകടലായി അയ്യപ്പഭക്ത സംഗമം

തിരുവനന്തപുരം ; അനന്തപുരിയുടെ മണ്ണിൽ ഇരമ്പിയാർത്ത ജനലക്ഷങ്ങളുടെ കണ്ഠങ്ങളിൽ നിന്ന് ഉയർന്നത് ഒരു മന്ത്രം മാത്രം സ്വാമിയേ ശരണമയപ്പാ..ശബരിമല കർമ്മ സമിതി സംഘടിപ്പിച്ച അയ്യപ്പഭക്ത സംഗമം നൽകിയത് ഒരു മുന്നറിയിപ്പായിരുന്നു,സ്വന്തം ആചാരങ്ങൾ തച്ചുടയ്ക്കാൻ ആരെയും അനുവദിക്കില്ലെന്ന മുന്നറിയിപ്പ്.

ആദ്ധ്യാത്മികാചാര്യന്മാരും,കർമ്മസമിതി നേതാക്കളും,ഭക്തരും അണിനിരന്ന സംഗമത്തിന് മാതാ അമൃതാനന്ദമയി തിരി തെളിയിച്ചു..സംസ്ക്കാരത്തിന്റെ തൂണുകളാണ് ക്ഷേത്രങ്ങൾ,അതിനെ തകർക്കാൻ ശ്രമിച്ചാൽ തകരുന്നത് സംസ്ക്കാരം തന്നെയാണെന്ന് അമൃതാനന്ദമയി ഓർമ്മിപ്പിച്ചു.

ശബരിമലയെ തകർക്കാൻ ശ്രമിക്കുന്നതിന് സർക്കാർ ഭക്തരോട് മാപ്പ് പറയണമെന്ന് സ്വാമി ചിദാനന്ദപുരി ആവശ്യപ്പെട്ടു.

ധർമ്മത്തെ ചവിട്ടി മെതിക്കുന്നവർക്കുള്ള മറുപടി നൽകേണ്ടത് ഭക്തന്മാരാണെന്നും,ഹൈന്ദവരല്ലാത്ത യുവതികളെ ശബരിമലയിൽ എത്തിച്ച് ക്ഷേത്രത്തിന്റെ പരിപാവനമായ സങ്കൽപ്പം തകർക്കാനാണ് സർക്കാർ ശ്രമിച്ചതെന്ന് ചടങ്ങിൽ സംസാരിച്ച മുൻ ഡിജിപി സെൻ കുമാർ പറഞ്ഞു.

പാളയം ,മ്യൂസിയം,പിഎംജി എന്നിവിടങ്ങളിൽ നിന്നാണ് നാമജപഘോഷയാത്രകൾ ആരംഭിച്ചത്.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ഭക്തരാണ് പങ്കെടുക്കുന്നവരില്‍ ഭൂരിഭാഗവും.സംഗമത്തിനോട് അനുബന്ധിച്ച് വിശ്വാസ സംരക്ഷണ പ്രതിജ്ഞയും നടന്നു.വിവിധ ആചാര്യന്മാർ സംഗമത്തിന് വീഡിയോ കോൺഫറൻസ് വഴി ആശംസകൾ അറിയിച്ചു.

44K Shares

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close