Kerala

കൈകൂപ്പി,ഹൃദയത്തോട് ചേർത്ത് മാപ്പ് ; സഹോദരി ചെയ്ത ആചാരലംഘനത്തിന് അയ്യപ്പ സംഗമത്തിൽ മാപ്പ് അപേക്ഷിച്ച് കനക ദുർഗ്ഗയുടെ സഹോദരൻ

തിരുവനന്തപുരം : സഹോദരി ചെയ്ത ആചാര ലംഘനത്തിന് ഭക്തർക്ക് മുന്നിൽ കൈകൂപ്പി മാപ്പപേക്ഷിച്ച് കനകദുർഗ്ഗയുടെ സഹോദരൻ.ശബരിമല കർമ്മ സമിതി സംഘടിപ്പിച്ച അയ്യപ്പ ഭക്ത സംഗമത്തിൽ പങ്കെടുക്കുകയായിരുന്നു ഭരത് ഭൂഷൻ.

കോടി കണക്കിന് ഭക്തരുടെ മനസ്സിൽ മുറിവേൽപ്പിച്ച കനക ദുർഗ്ഗ അവരോട് മാപ്പപേക്ഷിക്കാതെ വീട്ടിൽ കയറ്റാൻ താൻ തയ്യാറല്ല. പല മാദ്ധ്യമങ്ങളും,ഇടത് നേതാക്കളും ചേർന്ന് പ്രചരിപ്പിക്കുന്നത് കനകദുർഗ്ഗയെ ഭർതൃമാതാവ് തല്ലിയെന്ന രീതിയിലാണ്.എന്നാൽ സത്യം മറിച്ചാണ്.സർക്കാരിന്റെയും,കമ്മ്യൂണിസ്റ്റ് നേതാക്കളുടെയും ബലത്തിൽ കനകദുർഗ്ഗ ഭർതൃമാതാവിനെ മർദ്ദിക്കുകയായിരുന്നുവെന്നും ഭരത് ഭൂഷൻ പറഞ്ഞു.

ശബരിമല യുവതീപ്രവേശത്തിനു പിന്നിൽ സിപിഎം നടത്തിയ ഗൂഡാലോചനയാണ്. കനകദുർഗ്ഗയെ ഒളിപ്പിച്ചത് കണ്ണൂരിലെ പാർട്ടി ഗ്രാമത്തിലാണ്.ഇതിനു പിന്നിൽ കോട്ടയം എസ് പി ഹരിശങ്കർ ഉണ്ടെന്നും ,അതിന്റെ തെളിവുകൾ നൽകാൻ താൻ തയ്യാറാണെന്നും ഭരത് ഭൂഷൻ പറഞ്ഞു.

23K Shares

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close