പനാജി : പ്രിയ സുഹൃത്ത് മനോഹർ പരീക്കർക്ക് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി.പാര്‍ട്ടി പ്രവര്‍ത്തകരുമായി ഗോവയില്‍ നടത്തിയ വീഡിയോ കോണ്‍ഫറന്‍സിനിടയിലാണ് മനോഹര്‍ പരീക്കറിന് മോദി ആശംസ നേര്‍ന്നത്.
ആധുനിക ഗോവയുടെ ശില്‍പ്പിയാണ് മനോഹര്‍ പരീക്കര്‍. അസുഖബാധിതനായ ശേഷവും അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് പൂർണ്ണ പിന്തുണ നൽകുന്നു.സംസ്ഥാനത്തെ ഖനനങ്ങള്‍ പുനരാരംഭിക്കാന്‍ ആവശ്യമായ കാര്യങ്ങള്‍ സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും ചെയ്യുന്നുണ്ടെന്നും മോദി പറഞ്ഞു.
വിദേശ ചികിത്സ കഴിഞ്ഞെത്തിയ മനോഹർ പരീക്കർ പിന്നീട് ഡൽഹിയിൽ എയിംസിലും ചികിത്സ തേടിയിരുന്നു.രോഗത്തിനു ചികിത്സ തേടുന്ന വിവരം പുറത്ത് വന്നതോടെയാണ് പരീക്കർ രാജി വയ്ക്കണമെന്ന ആവശ്യം പ്രതിപക്ഷം ഉയർത്തിയത്.എന്നാൽ അതിനെയൊക്കെ പിന്തള്ളിയാണ് ഗോവയുടെ എക്കാലത്തെയും കരുത്തനായ മുഖ്യമന്ത്രി പുതുവർഷ ദിനത്തിൽ മടങ്ങി വന്നത്.