മലയാളിയായ ചിത്രകാരൻ ഡേവിഡ്.ഇ.ബെനീസറുടെ ചിത്രങ്ങളാണ് ‘മൈൻഡ് സ്കേപ്സ്’ എന്ന പേരിൽ പ്രദർശിപ്പിച്ചിരിക്കുന്നത്. സഹിഷ്ണുതാ വർഷാചരണത്തിന്റെ ഭാഗമായയാണ് അബുദാബി ആർട്ട് ഹബ്ബിൽ ഡേവിഡ്.ഇ.ബെനീസറുടെ ചിത്രപ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്.യു.എ.ഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ, പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ എന്നിവരുടെ ആക്രിലിക്കിലുള്ള വ്യത്യസ്തമായ സൃഷ്ടികളടക്കം നിരവധി ചിത്രങ്ങളാണ് പ്രദർശനത്തിനുള്ളത്. പ്രദർശനത്തിന്റെ ഉത്ഘാടനം ആർട്ട് ഹബ് മേധാവി അഹമ്മദ് അൽ യാഫെയ് നിർവ്വഹിച്ചു.ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നുള്ള കലാസൃഷ്ടികൾ അബുദാബി ആർട്ട് ഹബിൽ പ്രദർശിപ്പിക്കാറുണ്ടെങ്കിലും യു.എ.ഇ സഹിഷ്ണുതാ വർഷത്തിൽ ആദ്യം തന്നെ ഒരു ഇന്ത്യക്കാരന്റെ ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്ന് അഹമ്മദ് അൽ യാഫെയ് പറഞ്ഞു. കഴിഞ്ഞ ഏഴ് വർഷമായി അബുദാബിയിൽ ജോലി ചെയ്യുന്ന ഡേവിഡ്.ഇ.ബെനീസർ വിവിധ നാടുകളിൽ ചിത്ര പ്രദർശനം നടത്തുകയും നിരവധി പുരസ്കാരങ്ങൾക്ക് അർഹനാവുകയും ചെയ്തിട്ടുണ്ട്.അബുദാബി വേൾഡ് ട്രേഡ് സെന്റർ മാളിൽ നടക്കുന്ന പ്രദർശനം ഒരാഴ്ച്ച നീണ്ട് നിൽക്കും.