ന്യൂഡല്‍ഹി: രാമക്ഷേത്ര നിര്‍മാണം പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയാല്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന പ്രസ്താവന നടത്തിയിട്ടില്ലെന്ന് വിശ്വഹിന്ദു പരിഷത്ത് വര്‍ക്കിംഗ് പ്രസിഡന്റ് ആലോക് കുമാര്‍. തെറ്റിദ്ധാരണാജനകമായ വാര്‍ത്തയാണത്. കോണ്‍ഗ്രസിനെയോ മറ്റേതെങ്കിലും പാര്ട്ടിയേയുമോ വിഎച്ച്പി പിന്തുണയ്ക്കാനില്ല. അത് വിഎച്ച്പിയുടെ ജോലിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് പല എംപിമാരുമായും സംസാരിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.