World

നൊനാക മുത്തച്ഛന്‍ വിടവാങ്ങി; ലോകമുത്തച്ഛന്‍ പദവി ഇനി ഗുസ്താവ് ജെര്‍നറ്റന്

ജപ്പാന്‍: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ പുരുഷനെന്ന ബഹുമതിക്ക് ഉടമയായ മസാസൊ നൊനാക അന്തരിച്ചു. 113ാം വയസിലാണ് അദ്ദേഹം ലോകത്തോട് വിടപറഞ്ഞത്. ഉറക്കത്തിനിടെയായിരുന്നു മരണം. ജപ്പാനിലെ ഹൊക്കൈഡോ ദ്വീപില്‍ കൊച്ചുമകള്‍ക്കൊപ്പമാണ് അദ്ദേഹം താമസിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷമാണ് ലോകമുത്തച്ഛനെന്ന ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് നൊനാകയെ തേടിയെത്തിയത്. സ്പാനിഷുകാരനായ ഫ്രാന്‍സിസ്‌കോ നുനെസ് കഴിഞ്ഞ വര്‍ഷം മരിച്ചതോടെയാണ് നൊനാകക്ക് ഈ ബഹുമതി ലഭിച്ചത്.

1905 ജനുവരി 25ന് ജപ്പാനിലാണ് നൊനാകയുടെ ജനനം. നൊനകയുടെ അഞ്ച് മക്കള്‍ ജീവിച്ചിരിപ്പുണ്ട്. ഭാര്യയും മൂന്ന് മക്കളും നേരത്തെ മരിച്ചു. 113 വയസായെങ്കിലും ആരോഗ്യപരമായ വലിയ പ്രശ്‌നങ്ങളൊന്നും തന്നെ അദ്ദേഹത്തെ അലട്ടിയിരുന്നില്ല. നൊനാക വിടവാങ്ങിയതോടെ ജര്‍മ്മന്‍കാരനായ ഗുസ്താവ് ജെര്‍നറ്റന് ലോകമുത്തച്ഛന്‍ പദവി സ്വന്തമായി. 1905 ഒക്ടോബര്‍ 15നാണ് ഗുസ്താവിന്റെ ജനനം. 1997ല്‍ 122ാം വയസില്‍ മരിച്ച ഫ്രഞ്ചുകാരി ജാന്‍ ലുയീസ് കാമോയ്ക്കാണ് പ്രായത്തില്‍ ലോകത്തിലെ സര്‍വകാല റെക്കോര്‍ഡ്.

446 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close