ഭോപ്പാല്‍: മധ്യപ്രദേശിലെ ബര്‍വാനിയില്‍ ബിജെപി നേതാവിനെ ആക്രമിച്ച് സ്വര്‍ണവും പണവും കവര്‍ന്നു. പ്രാദേശിക നേതാവായ ജിതേന്ദ്ര സോണിയക്ക് നേരെയാണ് ആക്രമണമുണ്ടായത്. രാഷ്ട്രീയ പ്രവര്‍ത്തകനും സ്വര്‍ണ വ്യാപാരിയുമായ ജിതേന്ദ്ര മാര്‍ക്കറ്റില്‍ നിന്ന് തിരിച്ച് വരുമ്പോഴായിരുന്നു ആക്രമണം. ഇദ്ദേഹത്തിന്റെ പക്കല്‍ നിന്നും സ്വര്‍ണാഭരണങ്ങളും 30 കിലോയോളം വെള്ളിയും പണവും കവര്‍ന്നു. ഇതിന് പുറമെ ജിതേന്ദ്രയുടെ കാറിന്റെ താക്കോലുമായാണ് മോഷ്ടാക്കള്‍ കടന്നത്. അഞ്ച് മുതല്‍ ആറ് പേര് വരെയാണ് ഇദ്ദേഹത്തെ ആക്രമിച്ചതെന്നാണ് വിവരം. ആക്രമണത്തില്‍ പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്നലെ മറ്റൊരു ബിജെപി നേതാവിനെ ബര്‍വാനി ജില്ലയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ബലേവാഡി മണ്ഡലം പ്രസിഡന്റ് മനോജ് താക്കറെയാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാവിലെ നടക്കാനിറങ്ങിയ മനോജിനെ പിന്നീട് വീടിന് ഒരു കിലോമീറ്റര്‍ അകലെയുള്ള കൃഷിയിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.