ജമ്മു: നിര്‍മ്മാണത്തിലിരിക്കുന്ന ജമ്മു റോപ്വേയുടെ കേബിള്‍ കാര്‍ തകര്‍ന്ന് വീണ് രണ്ട് തൊഴിലാളികള്‍ മരിച്ചു. നാല് തൊഴിലാളികള്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. മഹാമായ ക്ഷേത്രത്തിന് സമീപം ഇന്നലെ വൈകുന്നേരത്തോടെയാണ് അപകടം. സാങ്കേതിക തകരാറിനെ തുടര്‍ന്ന് കേബിള്‍ കാര്‍ തകര്‍ന്ന് വീഴുകയായിരുന്നു.
കേബിള്‍ കാറുകളില്‍ ഒന്ന് കേബിളില്‍ നിന്ന് വിട്ട് താഴെ വീണ് തകരുകയായിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ ഒരാള്‍ മരിച്ചു. പരിക്കേറ്റ അഞ്ച് പേരെയും ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഒരാളുടെ കൂടെ ജീവന് നഷ്ടപ്പെടുകയായിരുന്നു.