ന്യൂഡല്‍ഹി: ബന്ദിപ്പൂരിലെ പുതിയ ആകാശ പാതയോട് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അനുകൂലമാണെന്ന് അറ്റോര്‍ണി ജനറല്‍. സുപ്രീം കോടതിയെ ആണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ കേന്ദ്രത്തിലെ വിവിധ വകുപ്പുകള്‍ക്ക് ഇടയില്‍ ഇത് സംബന്ധിച്ച് അഭിപ്രായഭിന്നത നിലനില്‍ക്കുന്നുണ്ട്. വയനാട് മൈസൂര്‍ പാതയില്‍ വനഭൂമിയില്‍ ആകാശ പാത നിര്‍മിക്കുന്നതിനോട് വനം പരിസ്ഥിതി മന്ത്രാലയം ആശങ്ക അറിയിച്ചിട്ടുണ്ട്. എല്ലാ വകുപ്പുകളും ചര്‍ച്ച ചെയ്ത് സംയുക്ത റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു. ആറ് ആഴ്ചക്ക് ഉള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. മാര്‍ച്ച് 6ന് ഹര്‍ജി വീണ്ടും പരിഗണിക്കും.