ജോധ്പൂര്‍: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ റോബര്‍ട്ട് വദ്രയോടും അമ്മ മൗരീന്‍ വദ്രയോടും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ നേരിട്ട് ഹാജരാകാന്‍ നിര്‍ദേശം. രാജസ്ഥാന് ഹൈക്കോടതിയാണ് അടുത്ത മാസം 12ന് ഇ.ഡിക്ക് മുന്നില്‍ ഹാജരാകാന്‍ നിര്‍ദേശം നല്‍കിയത്. ഇവര്‍ക്ക് പുറമെ സ്കൈലൈന്‍ ഹോസ്പിറ്റാലിറ്റി എന്ന കമ്പനിയിലെ മറ്റ് പങ്കാളികളോടും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരാകാന്‍ അറിയിച്ചിട്ടുണ്ട്.
വദ്രയ്ക്കും മറ്റുള്ളവര്‍ക്കുമെതിരെ നടപടി എടുക്കുന്നത് തടഞ്ഞ മുന്‍ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് കോടതിയുടെ നീക്കം. അതേസമയം ഇവരെ അറസ്റ്റ് ചെയ്യുന്നതിന് ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് കോടതി നീക്കിയിട്ടില്ല. ഇതിനായി ഇ.ഡി പ്രത്യേകം അപേക്ഷ നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.