ദാവോസ്: ലോകത്ത് ഏറ്റവും വിശ്വസിക്കാവുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യക്ക് രണ്ടാം സ്ഥാനം. വിശ്വാസ്യതയുളള സര്‍ക്കാര്‍, ബിസിനസ്, സന്നദ്ധസംഘടനകള്‍ മാദ്ധ്യമ രംഗം എന്നിവയടങ്ങുന്നവ കണക്കിലെടുത്താണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. വിദ്യാസമ്പന്നര്‍ക്കിടയിലാണ് ഇന്ത്യ രണ്ടാം സ്ഥാനത്ത്. അല്ലാത്തവരുടെ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം മൂന്നാമതാണ്.
എന്നാല്‍, ഇന്ത്യയില്‍ ആസ്ഥാനമുള്ള കമ്പനികളും ബ്രാന്‍ഡുകളും വിശ്വാസ്യതയുടെ കാര്യത്തില്‍ പിന്നിലാണ് എന്നാണ് പട്ടികയില്‍ പറയുന്നത്.
ചൈനയാണ് ആഗോള വിശ്വാസ്യത സൂചികയില്‍ ഒന്നാം സ്ഥാനത്ത്.
ലോകമെമ്പാടുമുള്ള 27 വിപണികളില്‍ നിന്ന് 33000 പേര് പങ്കെടുത്ത ഓണ്‍ലൈന്‍ സര്‍വേ പ്രകാരമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 2018 ഒക്ടോബര്‍ 16 നും നവംബര്‍ 16 നും ഇടയിലുള്ള കാലയളവാണ് പരിഗണിച്ചത്.
കമ്പനികളുടെ ആഗോള വിശ്വാസ്യത കണക്കിലെടുത്താല്‍ ഏറ്റവും വിശ്വസനീയമായത് സ്വിറ്റ്സര്‍ലന്റ്, ജര്‍മ്മനി, കാനഡ എന്നിവിടങ്ങളിലെയാണ്. ഇന്ത്യ, മെക്സിക്കോ, ബ്രസീല്‍ എന്നീ രാജ്യങ്ങള്‍ വിശ്വസയോഗ്യതയില് പിന്നിലാണ്്. തൊട്ടുപിന്നാലെ ചൈനയും ദക്ഷിണ കൊറിയയും.
അതേസമയം, ഭാവിയെക്കുറിച്ചുള്ള ശുഭാപ്തി വിശ്വാസം ജനങ്ങളില്‍ കുറയുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. വികസിത രാജ്യങ്ങളില്‍ മൂന്നില്‍ ഒരാള്‍ മാത്രമേ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ തന്റെ കുടുംബഭദ്രത മെച്ചപ്പെടുത്തുമെന്ന് വിശ്വസിക്കുന്നുള്ളൂ.
ഇതിന് കാരണം സാമ്പത്തികമായും തൊഴില്‍ പരവുമായ അരക്ഷിതാവസ്ഥയാണ്. സമ്പൂര്‍ണ്ണ തൊഴില്‍ സമ്പദ്ഘടനയുണ്ടെങ്കിലും ജനസംഖ്യയില്‍ തൊഴിലവസര നഷ്ടം കൂടുതലാണ്.
ഇനി മാദ്ധ്യമ രംഗം കണക്കിലെടുക്കുകയാണെങ്കില്‍ വിശ്വാസയോഗ്യമായ വാര്‍ത്തകള്‍ക്കും വിവരങ്ങള്‍ക്കുമായി പരമ്പരാഗത മാര്ഗങ്ങളെത്തന്നെയാണ് 66 ശതമാനം ആളുകളും ആശ്രയിക്കുന്നത്. സാമൂഹിക മാദ്ധ്യമങ്ങളെ 44 ശതമാനം ആളുകള്‍ ആശ്രയിക്കുന്നു.