ചാത്തന്നൂര്‍: കളിയാക്കിയ അയല്‍വാസിയെ ബോംബെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച വിദ്യാര്‍ത്ഥിയെ പോലീസ് അസ്റ്റ് ചെയ്തു. വിദ്യാര്‍ത്ഥിയുടെ ബാഗില്‍ നിന്നും അഞ്ച് ബോംബുകളും പോലീസ് പിടിച്ചെടുത്തു.
കഴക്കൂട്ടം പനംച്ചുംമൂട് സ്വദേശി 19 വയസുകാരന് അഖിലാണ് അറസ്റ്റിലായത്. അഖില്‍ പ്ലസ് ടു വിദ്യാത്ഥിയാണ്.
പാരിപ്പള്ളിയില്‍ വാടകയ്ക്ക് താമസിക്കുന്ന അഖില്‍ മൈലാടുംപാറയില്‍ ഈസ്റ്റേണ്‍ ഏജന്‍സീസ് നടത്തുന്ന അഫ്സല് ഖാനെയാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. നടന്നുപോകുകയായിരുന്ന അഫ്സലിനെ പിന്നില്‍ നിന്നും ബോംബെറിയുകയായിരുന്നു. ഓടി മാറിയതിനാല്‍ അഫ്സല് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
പിന്നീട് പോലീസ് എത്തി റബ്ബര്‍ എസ്റ്റേറ്റില്‍ ഒളിച്ചിരുന്ന അഖിലിനെ അറസ്റ്റ് ചെയ്തു. തുടര്‍ന്ന് ബോംബ് സ്വാഡ് സ്ഥലത്തെത്തി അഖിലിന്റെ ബാഗില്‍ നിന്നും കണ്ടെടുത്ത ബോംബുകള്‍ നിര്‍വ്വീര്യമാക്കി. വിദ്യാര്‍ത്ഥി തന്നെയാണ് ബോംബ് നിര്‍മ്മിക്കുന്നതെന്ന് പോലീസ് പറഞ്ഞു.
അയല്‍ക്കാരനായ അഫ്സല് തന്നെ സ്ഥിരമായി പരിഹസിക്കുന്നിനാലാണ് ബോംബെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ചതെന്ന് അഖില്‍ മൊഴി നല്കി. വിദ്യാര്‍ത്ഥിക്കെതിരെ കൊലപാതകശ്രമം, ബോംബുനിര്‍മ്മാണം തുടങ്ങിയ കുറ്റങ്ങള്‍ക്ക് പോലീസ് കേസെടുത്തു.
ബോംബെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് നിലവില്‍ അഖിലിന്റെ പേരില്‍ രണ്ട് കേസുകളുണ്ട