കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സംസ്ഥാന സര്‍ക്കാരിന്റെ സത്യവാങ്മൂലത്തിന് മറുപടി നല്കാന് ഒരാഴ്ച സമയം വേണമെന്ന് ദിലീപ്. ദൃശ്യങ്ങളടങ്ങിയ മെമ്മറികാര്‍ഡിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് ദിലീപ് നേരത്തെ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.
എന്നാല്‍ ദൃശ്യങ്ങള്‍ കൈമാറിയാല്‍ ദിലീപ് ദുരുപയോഗം ചെയ്തേക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്കി. ഇതിന് മറുപടി നല്‍കാനാണ് ദിലീപ് ഒരാഴ്ച സമയം ആവശ്യപ്പെട്ടത്.
കേസില്‍ ദിലീപിന് വേണ്ടി ഹാജരാകുന്ന മുകുള്‍ റോത്തഗിക്ക് നാളെ ഹാജരാകാന്‍ അസൗകര്യമുണ്ടെന്നും അപേക്ഷയില്‍ പറയുന്നു. നാളെ പരിഗണിക്കാനിരുന്ന കേസ് ഒരാഴ്ചത്തേയ്ക്ക് മാറ്റി വെയ്ക്കണമെന്ന്ാണ് ദിലീപ് കോടതിയില്‍ അപേക്ഷ നല്‍കിയിരിക്കുന്നത്.