മോസ്കോ: റഷ്യയിലെ കെര്‍ഷ് കടലിടുക്കില്‍ ഇന്ത്യന്‍ ജീവനക്കാരുളള കപ്പലുകളില്‍ തീ പിടിച്ച് 11 പേര് മരിച്ചു. ഒരു കപ്പലില്‍ നിന്നും മറ്റേ കപ്പലിലേയ്ക്ക് പ്രകൃതി വാതകം നിറയ്ക്കുന്നതിനിടെയായിരുന്നു സംഭവം. കപ്പലിലെ ജീവനക്കാര്‍ കൂടുതല്‍ പേരും ഇന്ത്യ, തുര്‍ക്കി ലിബിയ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. ക്രിമിയയെ റഷ്യയില്‍ നിന്നും വേര്‍തിരിക്കുന്ന കടലിടുക്കിലാണ് അപകടമുണ്ടായത്.
ഒരു കപ്പലില്‍ 17 ജീവനക്കാരാണുള്ളത്. ഇതില്‍ എട്ട് പേര് ഇന്ത്യാക്കാരാണ്. മാസ്ട്രോ എന്ന് പേരുള്ള മറ്റേ കപ്പലില്‍ 15 ജീവനക്കാരാണുള്ളത് ഇതില്‍ ഏഴു പേര് ഇന്ത്യക്കാരാണ്.
മരിച്ച 11 പേരില്‍ ഇന്ത്യാക്കാര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന കാര്യം വ്യക്തമല്ല. ആദ്യം തീപിടിച്ച കപ്പലില്‍ നിന്നും തീ അടുത്ത കപ്പലിലേയ്ക്ക് പടരുകയായിരുന്നു. 12 പേരെ രക്ഷാപ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി. ഒമ്പത് പേരെ ഇനിയും കണ്ടെത്താനായിട്ടില്ല.