ആലപ്പുഴ: അപ്പര്‍ കുട്ടനാട്ടില്‍ രണ്ട് കര്‍ഷകരുടെ മരണത്തിനിടയാക്കിയത് നിരോധിക്കപ്പെട്ട കീടനാശിനിയുടെ ഉപയോഗമെന്ന് റിപ്പോര്‍ട്ട്. പരുത്തി, വഴുതന എന്നീ വിളകളില്‍ മാത്രം തളിക്കാന്‍ അനുവാദമുള്ള ക്വില്‍നാഫോസ്, സൈപ്പര്മെട്രിന് എന്നീ കീടനാശിനികളാണ് നെല്‍കൃഷിക്ക് ഉപയോഗിച്ചത്. കീടനാശിനി ഉപയോഗിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നിഷ്കര്‍ഷിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ യാതൊന്നും പാലിക്കപ്പെടാതെയാണ് ഇവയുടെ ഉപയോഗം.
നിരോധിത കീടനാശിനികളെക്കുറിച്ച് കര്‍ഷകര്‍ക്ക് ശാസ്ത്രീയമായി അറിവ് നല്‍കാനോ പാലിക്കേണ്ട സുരക്ഷാക്രമീകരണങ്ങള്‍ സംബന്ധിച്ച് പരിശീലനം നല്‍കാനോ കൃഷി വകുപ്പിന് സംവിധാനങ്ങളില്ല. ഇത്തരത്തിലുള്ള നിരോധിത കീടനാശിനികള്‍ സംസ്ഥാനത്തൊട്ടാകെ വിറ്റഴിക്കുന്നുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കുന്നു.
1971 ലെ കീടനാശിനി നിയമം അനുസരിച്ച് കീടനാശിനികള്‍ കൈകാര്യം ചെയ്യുമ്പോള്‍ പാലിക്കപ്പെടേണ്ട സുരക്ഷാ മാനദണ്ഡങ്ങള്‍ പാക്കറ്റില്‍ വ്യക്തമാണം. ഇത് പാലിക്കപ്പെടുന്നുണ്ടോയെന്ന്് കൃഷിവകുപ്പാണ് ഉറപ്പാക്കേണ്ടത്. ഇതൊന്നും കുട്ടനാട്ടില്‍ പാലിക്കപ്പെടുന്നില്ല.
രണ്ട്പേരുടെ മരണം ഉണ്ടായിട്ടുപോലും കീടനാശിനികളുടെ അനധികൃത ഉപയോഗം തടയാനുള്ള നടപടികള്‍ കൈക്കൊണ്ടിട്ടില്ല.