India

ശബരിമല; പുനപരിശോധന ഹര്‍ജികള്‍ പരിഗണിക്കുന്നത് വൈകും

ന്യൂഡല്‍ഹി: ശബരിമല യുവതി പ്രവേശനം സംബന്ധിച്ച പുനപരിശോധന ഹര്‍ജികള്‍ പരിഗണിക്കുന്നത് വൈകും. അഞ്ചംഗ ഭരണഘടന ബെഞ്ചിലെ ജ.ഇന്ദു മല്‍ഹോത്ര അവധി നീട്ടിയതാണ് കാരണം. ഈ മാസം 31 വരെ ഇന്ദു മല്‍ഹോത്ര അവധിയിലാണ്. ഇവര്‍ തിരിച്ചെത്തിയതിന് ശേഷമേ പുതുക്കിയ തിയതി തീരുമാനിക്കുകയുള്ളു. ചീഫ് ജസ്‌ററിസ് രഞ്ജന്‍ ഗൊഗോയ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ശബരിമല കേസിന്റെ കാര്യം പരാമര്‍ശിച്ചപ്പോഴാണ് ഇത് പറഞ്ഞത്. ഈ മാസം 22ന് ഹര്‍ജികള്‍ പരിഗണിക്കുമെന്നാണ് സുപ്രീംകോടതി നേരത്തെ പറഞ്ഞിരുന്നത്.

658 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close