കൊല്ലം: ആലപ്പാട്ടെ സമരത്തിനെതിരെ സംയുക്ത ട്രേഡ് യൂണിയൻ. സമരത്തിന് പിന്നിൽ ഗൂഢലക്ഷ്യങ്ങളുണ്ടെന്ന് മുൻ മന്ത്രി ഷിബു ബേബിജോൺ ആരോപിച്ചു. സമരത്തിന് നേതൃത്വം നൽകുന്നവരുടെ സാമ്പത്തിക ശ്രോതസ്സ് അന്വേഷിക്കണമെന്ന് സംയുക്ത ട്രേഡ് യൂണിയൻ ആവശ്യപ്പെടുന്നു .സീ വാഷ് നിർത്തിയാൽ ഖനനം തന്നെ നിർത്തണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന് പുറത്തടക്കം യോഗങ്ങൾ ചേർന്ന ശേഷം ആരംഭിച്ച സമരത്തിന് പിന്നിൽ ബാഹ്യ ഇടപെടൽ ഉണ്ടെന്നാണ് ആക്ഷേപം. പൊതുമേഖലയിലെ ഖനനം നിർത്തിയാൽ ആർക്കാണോ ലാഭം അവരാണ് സമരത്തിന് പിന്നിലെന്ന് ഷിബു ബേബിജോൺ പറഞ്ഞു.
ഖനന മേഖലയിൽ കടൽഭിത്തി നിർമ്മിച്ച ഇടങ്ങളിൽ കഴിഞ്ഞ 25 വർഷമായി കടലാക്രമണമില്ലെന്നും രണ്ടായിരത്തോളം കുടുംബങ്ങൾ ആലപ്പാട് ഖനനത്തിന് ഭൂമി നൽകി കാത്തിരിക്കുകയാണെന്നും ട്രേഡ് യൂണിയൻ ഭാരവാഹികൾ പറയുന്നു