വാരണാസി : ഇന്ത്യയിൽ ചിപ്പുള്ള ഇ പാസ്പോർട്ടുകൾ ഒരു കേന്ദ്രീകൃത വ്യവസ്ഥയിൽ കൊണ്ടുവരാനുള്ള ജോലികൾ ആരംഭിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി.
പ്രവാസി ഭാരതീയ ദിവസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇന്ത്യൻ എംബസികളും,കോൺസുലേറ്റുകളും പാസ്പോർട്ട് സേവാ പ്രൊജക്ടുമായി ബന്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇത് നിലവിൽ വന്നാൽ പേഴ്സൺ ഓഫ് ഇന്ത്യൻ ഒർജിൻ,ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ കാർഡുള്ളവർ തുടങ്ങിയവർക്ക് വിസ അനുവദിക്കുന്ന നടപടി കൂടുതൽ ലഘൂകരിക്കാമെന്നും നരേന്ദ്രമോദി പറഞ്ഞു.
രാജ്യക്ഷേമത്തിന്റെ ബ്രാൻഡ് അംബാസിഡർമാരാണ് പ്രവാസികൾ.കഴിഞ്ഞ നാലരവർഷത്തിനുള്ളിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി പ്രതിസന്ധികൾ അനുഭവിക്കുന്ന രണ്ട് ലക്ഷത്തിലേറെ ഇന്ത്യക്കാരെ സഹായിക്കാൻ സാധിച്ചതായും മോദി പറഞ്ഞു.