India

മമതയ്ക്ക് മുന്നിൽ പറന്നിറങ്ങി അമിത് ഷാ ; ബംഗാളിനെ കാവി പുതപ്പിച്ച് തെരഞ്ഞെടുപ്പ് പ്രചരണ റാലി

കൊൽക്കത്ത : റാലിയ്ക്ക് അനുമതി നിഷേധിച്ച് ബിജെപിയെ പ്രതിരോധത്തിലാക്കാൻ ശ്രമിച്ച മമതാ ബാനർജിയ്ക്ക് മുന്നിൽ പറന്നിറങ്ങി ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ.തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കമിട്ട് പശ്ചിമ ബംഗാളില്‍ നടക്കുന്ന തിരഞ്ഞെടുപ്പ് റാലികള്‍ക്കാണ് ഇന്ന് തുടക്കമായത്.

നേരത്തെ അമിത് ഷായുടെ ഹെലികോപ്റ്റര്‍ മാൾഡയിൽ ഇറക്കുന്നതിന് ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചിരുന്നു.എന്നാൽ പ്രതിഷേധങ്ങളെ ഭയന്ന് പിന്നീട് അനുമതി നൽകുകയായിരുന്നു.തുടക്കത്തിൽ ബിജെപിയുടെ റാലി തടയാനും മമത സർക്കാർ ശ്രമിച്ചിരുന്നു.

ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ വേരറുക്കുമെന്ന് മാല്‍ഡയില്‍ നടത്തിയ റാലിയെ അഭിസംബോധന ചെയ്ത് അമിത് ഷാ പറഞ്ഞു.

രവീന്ദ്രനാഥ ടാഗോറിന്റെ ഗീതങ്ങള്‍ അലയടിച്ചിരുന്ന ബംഗാളിന്റെ അന്തരീക്ഷത്തില്‍ ബോംബ് സ്‌ഫോടനത്തിന്റെ മാറ്റൊലികളാണ് ഇപ്പോള്‍ മുഴങ്ങുന്നത്. എന്നാൽ ബംഗാളിനെ സമാധാനത്തിന്റെ പാതയിൽ എത്തിക്കാൻ ബിജെപിയ്ക്ക് കഴിയും.ജനാധിപത്യത്തെ കൊല ചെയ്യുന്ന സർക്കാരാണ് മമതയുടേത്.അത് മനസിലാക്കിയാവണം വരുന്ന തെരഞ്ഞെടുപ്പിൽ പങ്കാളിയാകാനെന്നും അമിത് ഷാ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുള്ള ദേശീയനേതാക്കള്‍ അണിനിരക്കുന്ന യോഗങ്ങളാണ് ബിജെപി സംഘടിപ്പിക്കുന്നത്. നാളെ ബിര്‍ ഭൂമിലും ജാര്‍ഗ്രാമിലും രണ്ട് റാലികളെ അമിത് ഷാ അഭിസംബോധന ചെയ്യും.24 ന് കൃഷണ നഗറിലും ജയ് നഗറിലും റാലികൾ നയിക്കും.

21K Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close