വാഷിംഗ്ടൺ ; ശബരിമലയിലെ ആചാരാനുഷ്ടാനങ്ങളെ സംരക്ഷിച്ച അയ്യപ്പഭക്തർക്ക് പിന്തുണയുമായി അമേരിക്കൻ എഴുത്തുകാരനും,ഹൈന്ദവാചാര്യനുമായ ഡോ.ഡേവിഡ് ഫ്രോലി.
കേരളത്തിലെ പിണറായി സർക്കാരിനെ നിശിതമായി വിമർശിക്കുന്ന ഫെയ്സ്ബുക്ക് പോസ്റ്റിൽ അയ്യപ്പന്മാരുടെ സമരായുധം നാമജപമായിരുന്നുവെന്നും,കള്ളക്കേസിൽ കുടുക്കിയ അവർക്കായുള്ള ശതം സമർപ്പയാമിക്ക് പൂർണ്ണ പിന്തുണ നൽകുന്നതായും പറയുന്നു.
കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ പൈശാചികമായ പ്രവർത്തികളിൽ നിന്നും സനാതന ധർമ്മത്തെ സംരക്ഷിക്കാൻ ഇറങ്ങിതിരിച്ച പോരാളികളാണ് അയ്യപ്പന്മാരെന്നും,പരിപാവനമായ അയപ്പ സന്നിധി കാത്തു പരിപാലിച്ചത് അവരാണെന്നും ഡേവിഡ് ഫ്രോലി പറയുന്നു.പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ.