Kerala

അവർ 100 രൂപ മാത്രം ആവശ്യപ്പെട്ടു; ഞാൻ 51,000 രൂപ കൊടുക്കുന്നു; ശതം സമർപ്പയാമി ഏറ്റെടുത്ത് സന്തോഷ് പണ്ഡിറ്റ്

തിരുവനന്തപുരം: ആയിരക്കണക്കിന് അയ്യപ്പ ഭക്തരെ തുറുങ്കിൽ നിന്ന് മോചിപ്പിക്കാനുള്ള ശ്രമത്തെ പിന്തുണയ്ക്കണമെന്ന് അഭ്യർത്ഥിച്ച് ശബരിമല കർമ്മ സമിതി മുന്നോട്ടു വച്ച ചലഞ്ച് ‘ശതം സമർപ്പയാമി‘ ഏറ്റെടുത്ത് ചലച്ചിത്ര താരം സന്തോഷ് പണ്ഡിറ്റ്. ചലഞ്ച് ഏറ്റെടുത്ത് ശബരിമല കർമ്മ സമിതിയുടെ അക്കൗണ്ടിലേക്ക് 51,000 രൂപയാണ് സന്തോഷ് പണ്ഡിറ്റ് നിക്ഷേപിച്ചത്. ഇക്കാര്യം തന്റെ ഫേസ്ബുക് പേജിലൂടെ സന്തോഷ് പണ്ഡിറ്റ് തന്നെയാണ് അറിയിച്ചത്.

ഞാ൯ ശബരിമല ക൪മ്മ സമിതിയുടെ ചാലഞ്ച് ഏറ്റെടുത്ത് 51,000 രൂപ അവരുടെ അക്കൗണ്ടിൽ നിക്ഷേപിച്ച വിവരം ഏവരേയും സന്തോഷത്തോടെ അറിയിക്കുന്നു. അവർ 100രൂപ മാത്രമാണ് ആവശ്യപ്പെട്ടിരുന്നത്. എല്ലാവ൪ക്കും നന്മ ആശംസിക്കുന്നുവെന്നും പണ്ഡിറ്റ് ഫേസ്ബുക് പോസ്റ്റിൽ പറയുന്നു.

Dear facebook family, ഞാ൯ ശബരിമല ക൪മ്മ സമിതിയുടെ ചാലഞ്ച് ഏറ്റെടുത്ത് 51,000/- (അമ്പത്തൊന്നായിരം രൂപ മാത്രം ) അവരുടെ…

Gepostet von Santhosh Pandit am Dienstag, 22. Januar 2019

ആചാര ലംഘനത്തിനെതിരെ പൊരുതിയ ആയിരക്കണക്കിന് അയ്യപ്പ ഭക്തരെ തുറുങ്കിലടച്ച് അവരുടെ മേൽ ഭീമമായ പിഴ ചുമത്തുന്ന സർക്കാരിന്റെ ശ്രമങ്ങളെ പ്രതിരോധിക്കാനാണ് ശബരിമല കർമ്മ സമിതി അഭ്യർത്ഥനയുമായി രംഗത്തെത്തിയത്.

ഹിന്ദു സമൂഹം ഇനിയെന്ത് എന്ന് നിസഹായരായി ശരണമന്ത്രം ജപിച്ചാകുലരായപ്പോൾ സ്വന്തം പ്രാരാബ്ധം മറന്നു സംഘർഷത്തിന്റെ തീച്ചൂളയിലേക്കിറങ്ങിയ യോദ്ധാക്കളിൽ 10000 ത്തോളം പേർ ഇന്ന് വിവിധ വകുപ്പുകളിൽ ശിക്ഷിക്കപ്പെടുകയാണ്,അതിൽ പലരും ഇന്നും തടവറകളിൽ ആണ്

ശതകോടി ഭക്ത ജനങ്ങളുള്ള അയ്യപ്പ സമൂഹം ഇവർക്കായി മുൻപോട്ടു വരണമെന്നും, ഇവരുടെ മോചനം സാധ്യമാകാനുള്ള ദ്രവ്യ ശേഖരണത്തിൽ പങ്കാളിയാക്കണമെന്നും അഭ്യർത്ഥിക്കുന്നു. ഒരു നൂറു രൂപയെങ്കിലും ഇതിനായി ഉപയോഗിക്കു, നിങ്ങളുടെ പങ്കിന്റെ സ്ക്രീൻഷോട്ടുകൾ ഒരു ചലഞ്ചായി മറ്റുള്ളവരിലേക്ക് എത്തിക്കൂ എന്നതായിരുന്നു കർമ്മ സമിതിയുടെ ചലഞ്ച്. ഇതിന് വലിയ സ്വീകര്യതയാണ് ലഭിച്ചത്.

42K Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close