ന്യൂഡൽഹി ; കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ മണ്ഡലമായ അമേഠിയിൽ ബിജെപി യുടെ സ്വാധീനം വർദ്ധിച്ചതോടെ പരാജയഭീതിയിലാണ് കോൺഗ്രസ്.ലോക്സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയ്ക്ക് മത്സരിക്കാനായി മറ്റൊരു മണ്ഡലം തേടി നെട്ടോട്ടമോടുകയാണ് കോൺഗ്രസ്.
കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ ശക്തയായ എതിരാളിയായാണ് കോൺഗ്രസ് പ്രവർത്തകർ പോലും കാണുന്നത്.അതുകൊണ്ട് തന്നെ ഇത്തവണ രാഹുൽ മദ്ധ്യപ്രദേശിലും മത്സരിക്കുമെന്നാണ് സൂചനകൾ. മാത്രമല്ല മഹാരാഷ്ട്രയിലെ നന്ദേഡ് എന്ന മണ്ഡലവും പരിഗണനയിലുണ്ട്.
വോട്ട് കുറയുന്നത് പ്രധാനമന്ത്രി സ്ഥാനാർത്ഥി എന്ന നിലയിലുള്ള രാഹുലിന്റെ സാദ്ധ്യതകൾ പോലും കുറയ്ക്കുമെന്ന് കോൺഗ്രസ് പ്രവർത്തകർ തന്നെ അറിയിച്ചിട്ടുണ്ട്.2004 മുതൽ രാഹുൽ മത്സരിക്കുന്നത് അമേഠിയിൽ നിന്നാണ്.എന്നാൽ 2009,2014 എന്നീ വർഷങ്ങളിൽ രാഹുൽ ഗാന്ധിയ്ക്ക് ഭൂരിപക്ഷം വളരെ കുറവായിരുന്നു.