ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസിലെ നിര്‍ണായക തെളിവായ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് നടന് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എ.എം.ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ സത്യവാങ്മൂലത്തിന് മറുപടി നല്കാന് ഒരാഴ്ച്ച കൂടി സമയം വേണമെന്ന് ദിലീപ് ആവശ്യപ്പെട്ടിട്ടുണ്ട്. മുതിര്‍ന്ന അഭിഭാഷകന് മുകുള്‍ റോത്തഗിയുടെ അസൗകര്യവും കോടതിയെ രേഖാമൂലം അറിയിച്ചിരുന്നു. ദിലീപിന് ദൃശ്യങ്ങള്‍ നല്കിയാല് കേസ് അട്ടിമറിക്കപ്പെടുമെന്നും നടിക്ക് സ്വതന്ത്രമായി മൊഴി നല്കാന് കഴിയില്ലെന്നുമാണ് സര്‍ക്കാര്‍ നിലപാട്.