കോഴിക്കോട്: പേരാമ്പ്ര പന്തിരിക്കരയില്‍ ബിജെപി പ്രവര്‍ത്തകന്റെ വീടിന് നേരെ സിപിഎം അക്രമണം. രാത്രി 8.30തോടെയാണ് 15ഓളം വരുന്ന സിപിഎം ക്രിമിനല്‍ സംഘം വീടിന് നേരെ ആക്രമണം അഴിച്ച് വിട്ടത്. മെയിന്‍ സ്വിച്ച് ഓഫാക്കിയതിന് ശേഷം വീട്ടിലുണ്ടായിരുന്ന പറമ്പില്‍ ശ്രീധരന് (53) ഭാര്യ ചന്ദ്രിക (47) അമ്മ ജാനകി (78) എന്നിവരെയാണ് അക്രമിച്ചത്. വീട് പൂര്‍ണ്ണമായും അടിച്ചു തകര്‍ത്തു. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.