ന്യൂഡല്‍ഹി: ക്ഷേത്രങ്ങളുടെ നിയന്ത്രണം ദേവസ്വം ബോര്‍ഡുകളില്‍ നിന്ന് എടുത്തു മാറ്റണമെന്ന പൊതുതാല്പര്യ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന് സ്വാമി സമര്‍പ്പിച്ച ഹര്‍ജി ജസ്റ്റിസ് യു.യു.ലളിത് അദ്ധ്യക്ഷനായ ബഞ്ചാണ് പരിഗണിക്കുന്നത്. ഹര്‍ജിയെ എതിര്‍ത്തു സംസ്ഥാനസര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ട്. നിയമത്തിനകത്തു നിന്നാണ് ദേവസ്വം ബോര്‍ഡുകള്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് സര്‍ക്കാര്‍ നിലപാട്.