India

ഹാക്കിംഗ് ആരോപണങ്ങളില്‍ ഒന്നിന് പോലും തെളിവുണ്ടായിരുന്നില്ല; സയിദ് ഷൂജയുടെ അവകാശവാദങ്ങളെ തള്ളി വാര്‍ത്താസമ്മേളന സംഘാടകരും പരിപാടിയുടെ മോഡറേറ്ററും

ന്യൂഡല്‍ഹി: വോട്ടിംഗ് യന്ത്രത്തില്‍ തട്ടിപ്പ് നടത്തിയെന്ന ഹൈദരാബാദുകാരന്‍ സയിദ് ഷൂജയുടെ വെളിപ്പെടുത്തലിനെ തള്ളി പരിപാടിയുടെ സഹസംഘാടകരായ ഫോറിന്‍ പ്രസ് അസോസിയേഷന്‍. യാതൊരു വിധ തെളിവുകളുടേയും അടിസ്ഥാനത്തിലല്ല ഷൂജയുടെ വെളിപ്പെടുത്തലെന്ന് ഫോറിന്‍ പ്രസ് അസോസിയേഷന്‍ ട്വീറ്റ് ചെയ്തു. വാര്‍ത്തസമ്മേളനത്തില്‍ മുഖം മറച്ചെത്തിയ സയിദ് നടത്തിയ ആരോപണങ്ങളില്‍ ഒന്നിന് പോലും തെളിവ് ഹാജരാക്കാന്‍ സാധിച്ചിട്ടില്ലെന്നും അസോസിയേഷന്‍ വ്യക്തമാക്കി.

സയിദ് ഷൂജയുടെ വാര്‍ത്തസമ്മേളനം മോഡറേറ്റ് ചെയ്ത ഇറ്റാലിയന്‍ മാധ്യമപ്രവര്‍ത്തകയും ഫോറിന്‍ പ്രസ് അസോസിയേഷന്‍ ഡയറക്ടറുമായ ഡിബോറ ബൊനെറ്റിയും ഷൂജയെ തള്ളി രംഗത്തെത്തി. വാര്‍ത്തസമ്മേളനത്തില്‍ ഷൂജ ആരോപിച്ച ആരോപണങ്ങള്‍ക്കൊന്നും യാതൊരു വിധ തെളിവുകളും ഉണ്ടായില്ല. അവയൊന്നും തന്നെ വിശ്വസനീയമായിരുന്നില്ല. ആ വ്യക്തിക്ക് ഇത്തരത്തില്‍ ഒരു വേദി നല്‍കേണ്ടിയിരുന്നില്ലെന്നും ഡിബോറ ട്വിറ്ററില്‍ കുറിച്ചു.

ബിജെപി നേതാവ് ഗോപിനാഥ് മുണ്ടെയുടെ മരണത്തിന് വോട്ടിംഗ് യന്ത്രത്തിലെ ക്രമക്കേടുമായി ബന്ധമുണ്ടെന്നായിരുന്നു മറ്റൊരു ആരോപണം. മുണ്ടെയുടെ മരണം അന്വേഷിച്ച എന്‍ഐഎ ഓഫീസര്‍ തന്‍സില്‍ അഹമ്മദിനെ കൊലപ്പെടുത്തിയതാണെന്നും ഷൂജ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഈ വാദങ്ങളെല്ലാം തെറ്റാണെന്ന് എന്‍ഐഎ ചൂണ്ടിക്കാട്ടി. ഗോപിനാഥ് മുണ്ടെയുടെ മരണം അന്വേഷിച്ചത് എന്‍ഐഎ ആയിരുന്നില്ല, സിബിഐ ആയിരുന്നു. മാത്രമല്ല കൊല്ലപ്പെടുന്നതിന് മുന്‍പ് ഇന്ത്യന്‍ മുജാഹിദ്ദീനുമായി ബന്ധപ്പെട്ട കേസാണ് തന്‍സില്‍ അഹമ്മദ് അന്വേഷിച്ചിരുന്നത്.

2K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close