ന്യൂഡല്‍ഹി: പേസ്മേക്കറും കൃത്രിമ ഇടുപ്പെല്ലുമടക്കം 400 ല്‍പരം മെഡിക്കല്‍ ഉപകരണങ്ങള്‍ക്ക് വില കുറയ്ക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. 50 മുതല്‍ 60 ശതമാനം വരെ വില നിയന്ത്രണമാണ് പരിഗണനയിലുള്ളത്. കൃത്രിമ അസ്ഥികള്‍, സ്കാനിങ് മെഷീനുകള്‍, രക്തസമ്മര്ദ്ദമളക്കുന്ന ഉപകരണം തുടങ്ങിയവയ്ക്കും വില കുറയും.
ഇറക്കുമതി ചെയ്യുന്ന ഉപകരണങ്ങള്‍ക്കും വില നിയന്ത്രണം ബാധകമാകും.ഇവയുടെ ഗുണനിലവാരം കണക്കാക്കുന്നതിനായി ഡ്രഗ്സ് ആന്‍ഡ് കോസ്മെറ്റിക്സ് നിയമം ഭേദഗതി ചെയ്യും.
അതേസമയം, അവശ്യമരുന്നുകളുടെ വിലനിയന്ത്രണണം നീതി ആയോഗിന് കീഴില്‍ കഴിഞ്ഞ ദിവസം രൂപീകരിച്ച സമിതി നിര്‍വ്വഹിക്കും. വില കുറയ്ക്കുന്ന മരുന്നുകളെ നിശ്ചയിക്കുന്നതിനുള്ള അധികാരവും ഈ സമിതിക്കാകും. നീതി ആയോഗിലെ ആരോഗ്യ വിഭാഗത്തിലെ അംഗം, ബയോമെഡിക്കല്‍ രംഗത്തെ വിദഗ്ധന്‍ തുടങ്ങിയവരുള്‍പ്പെടുന്ന ഏഴംഗസമിതിക്കാണ് രൂപം നല്‍കിയത്.