India

റിസോര്‍ട്ട് വാസത്തിനിടെ മര്‍ദ്ദനമേറ്റ കോണ്‍ഗ്രസ് എംഎല്‍എ ആനന്ദ് സിംഗിന്റെ കണ്ണിന് ശസ്ത്രക്രിയ വേണ്ടി വന്നേക്കും

ബെംഗളുരു: റിസോര്‍ട്ട് താമസത്തിനിടെ മര്‍ദ്ദനമേറ്റ കോണ്‍ഗ്രസ് എംഎല്‍എ ആനന്ദ് സിംഗിന്റെ വലത് കണ്ണിന് ശസ്ത്രക്രിയ വേണ്ടി വന്നേക്കും. ഇദ്ദേഹത്തിന്റെ കണ്ണിന് താഴെ ഗുരുതരമായ പരിക്കേറ്റതായും നീര് വന്ന് വീര്‍ത്തിരിക്കുന്നതായും ബന്ധുക്കള്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ തന്നെ മറ്റൊരു എംഎല്‍എ ജെ.എന്‍.ഗണേശാണ് ആനന്ദ് സിംഗിനെ മര്‍ദ്ദിച്ചത്. കണ്ണിനും തോളിനും വയറിനും പരിക്കേറ്റ ആനന്ദ് സിംഗ് ബെംഗളുരുവിലെ ശേഷാദ്രിപുരം അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലാണ്. കണ്ണിന്റെ നീര് കുറഞ്ഞതിന് ശേഷം ആവശ്യമെങ്കില്‍ ശസ്ത്രക്രിയ ചെയ്യുമെന്ന് ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കി.

സംഭവത്തില്‍ കാംപ്ലി എംഎല്‍എ ജെ.എന്‍.ഗണേഷിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇയാളെ അന്വേഷണ വിധേയമായി പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ജെ എന്‍ ഗണേഷ് എംഎല്‍എയ്‌ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ആനന്ദ് സിംഗ് എംഎല്‍എയുടെ ഭാര്യ ലക്ഷ്മി സിംഗ് വ്യക്തമാക്കിയതിന് പിന്നാലെയാണ് നേതൃത്വം ഇയാളെ സസ്‌പെന്‍ഡ് ചെയ്തത്. ഗണേഷ് തന്റെ ഭര്‍ത്താവിനെ ആക്രമിച്ച വാര്‍ത്ത ശരിയാണെന്നും,താനും തന്റെ മക്കളും നിശബ്ദത പാലിക്കുമെന്ന് കരുതേണ്ടെന്നുമാണ് ലക്ഷ്മി സിംഗ് പറഞ്ഞത്. കഴിഞ്ഞ ദിവസമാണ് കര്‍ണാടകത്തിലെ കോണ്‍ഗ്രസ് എം എല്‍ എ മാര്‍ തമ്മില്‍ അടിപിടി ഉണ്ടായത്. മാദ്ധ്യമങ്ങള്‍ ഈ വാര്‍ത്ത പുറത്തിവിട്ടെങ്കിലും കോണ്‍ഗ്രസ് ഇത് നിഷേധിച്ചിരുന്നു. എന്നാല്‍ ഇത് തള്ളിക്കളഞ്ഞ് പരിക്കേറ്റ എംഎല്‍എയുടെ ഭാര്യ തന്നെ രംഗത്ത് വന്നതോടെയാണ് ഗണേശിനെതിരെ നടപടി സ്വീകരിക്കാന്‍ നേതാക്കള്‍ നിര്‍ബന്ധിതരായത്.

16 Shares

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close