ജമൈക്ക: ഉസൈന്‍ ബോള്‍ട്ട് ഫുട്ബോളില്‍ നിന്നും വിരമിച്ചു. ഫുട്ബോളില്‍ നിന്നും വിരമിക്കുകയാണെന്നും ഇനി പ്രൊഫഷണല്‍ ഫുട്ബോളറാകാനില്ലെന്നും വിരമിക്കല്‍ പ്രഖ്യാപിച്ചുകൊണ്ട് ബോള്‍ട്ട് പറഞ്ഞു.
സ്പ്രിന്റ് ഇതിഹാസമായ ഉസൈന്‍ ബോള്‍ട്ട് ട്രാക്കില്‍ നിന്നും വിരമിച്ച ശേഷമാണ് ഫുട്ബോളിലേയ്ക്കെത്തിയത്. ഓസ്ട്രേലിയന്‍ ക്ലബ്ബായ മറൈനേഴ്സിലൂടെയായിരുന്നു അരങ്ങേറ്റം. കരാറുകളിലെ അപാകതകള്‍ മൂലം ബോള്‍ട്ട് പിന്നീട് ക്ലബ്ബ് വിട്ടിരുന്നു.
ഫുട്ബോളറായ ചെറിയകാലം നന്നായി ആസ്വദിച്ചെന്നും എന്നാല്‍ ഇതില്‍ കൂടുതല്‍ ഫലപ്രാപ്തി നേടുന്നില്ലെന്ന് ബോധ്യപ്പെട്ടതിനാലാണ് ശ്രമം ഉപേക്ഷിക്കുന്നതെന്നും ബോള്‍ട്ട് പറഞ്ഞു.