Kerala

ഇന്ത്യയില്‍ എണ്ണ ഉപഭോഗം കൂടുന്നു

കൊച്ചി: ഇന്ത്യയിലെ എണ്ണ ഉപഭോഗത്തില്‍ വന്‍ വര്‍ദ്ധനവ്. ഉപഭോഗത്തിലെ വര്‍ദ്ധനവ് ഈ നിലയില്‍ തുടര്‍ന്നാല്‍ ഈ വര്‍ഷം ലോകത്തിലെ രണ്ടാമത്തെ വലിയ എണ്ണ ഉപഭോഗ രാജ്യമായി ഇന്ത്യ മാറിയേക്കുമെന്ന് വിദഗ്ധര്‍.

എണ്ണ ഉപഭോഗത്തില്‍ നിലവില്‍ ഇന്ത്യയുടെ സ്ഥാനം മൂന്നാമതാണ്. ആവശ്യകതയില്‍ 14 ശതമാനത്തിന്റെ വര്‍ദ്ധനയുണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എല്‍പിജി ഉപഭോഗവും വാഹനങ്ങളുടെ ഇന്ധന ഉപഭോഗവുമാണ് എണ്ണയുടെ ആവശ്യകത വര്‍ദ്ധിക്കാനിടയാക്കിയത്.

ഇന്ത്യയിലെ എണ്ണ ഉപഭോഗം ഇത്തരത്തില്‍ തുടര്‍ന്നാല്‍ ഉപഭോഗത്തില്‍ ഇപ്പോള്‍ രണ്ടാം സ്ഥാനത്തുള്ള ചൈനയെ രാജ്യം മറികടക്കും. അസംസ്‌കൃത എണ്ണ ഉപഭോഗത്തില്‍ അമേരിക്കയാണ് ഇപ്പോള്‍ ഒന്നാം സ്ഥാനത്ത്.

അതേസമയം, രാജ്യത്ത് ഏറ്റവുമധികം ഉപഭോഗമുള്ള ഇന്ധനം ഡീസല്‍ ആണ്. 2018 ല്‍ 93,000 ബാരലുകളായിരുന്നു പ്രതിദിന ഉപഭോഗം. 2019 ല്‍ 1,12000 ബാരലുകളാകുമെന്നാണ് വിലയിരുത്തല്‍. ഹെവി വാഹനങ്ങളുടെ ഉപയോഗത്തിലെ വര്‍ദ്ധനയും നിര്‍മ്മാണം, ഇ- കൊമേഴ്‌സ് തുടങ്ങിയ രംഗത്തുണ്ടായ മുന്നേറ്റവുമാണ് ഡീസലിന്റെ ആവശ്യകത വര്‍ദ്ധിപ്പിക്കുന്നത്.

243 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close