ന്യൂഡല്‍ഹി: റിപബ്ലിക് ദിനാഘോഷങ്ങള്‍ക്ക് മുന്നോടിയായി രാജ്യ തലസ്ഥാനത്തെ സുരക്ഷ പൊലീസ് ശക്തമാക്കി. റിപബ്ലിക് ദിന പരേഡിന് മുന്നോടിയായുള്ള ഫുള്‍ ഡ്രസ് റിഹേഴ്സല്‍ ഇന്ന് നടക്കും. രാവിലെ 9.50ന് വിജയ് ചൗക്കില്‍ നിന്നാരംഭിക്കുന്ന റിഹേഴ്സല്‍ ചെങ്കോട്ടയില്‍ അവസാനിക്കും. ഇന്ന് ഉച്ചവരെ ഇതു വഴിയുള്ള ഗതാഗതവും പൂര്‍ണമായി നിരോധിച്ചു.
മെട്രോ സ്റ്റേഷനുകളിലും സംസ്ഥാനാന്തര ബസ് ടെര്‍മിനലുകളിലും കൂടുതല്‍ സുരക്ഷ ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യം നേരിടാന്‍ സ്വാറ്റ് സംഘത്തെും സജ്ജമാക്കിയിട്ടുണ്ട്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ട്രക്കുകള്‍ക്ക് റിപബ്ലിക് ദിന പരേഡ് സമാപിക്കുന്നത് വരെ നഗരത്തില്‍ പ്രവേശനം നിരോധിച്ചിട്ടുണ്ട്.