ന്യൂഡൽഹി: കോൺഗ്രസിന്റെ ദേശീയ നേതൃനിരയിൽ അഴിച്ചുപണി. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ദേശീയ നേതൃത്വം അഴിച്ചുപണി നടത്താൻ കോൺഗ്രസ് തയ്യാറായത്. പ്രയങ്കാ ഗാന്ധിയെ എഐസിസി ജനറൽ സെക്രട്ടറിയായി നിയമിച്ചു. കിഴക്കൻ ഉത്തർ പ്രദേശിന്റെ ചുമതലയും പ്രിയങ്കക്ക് നൽകി.
പ്രിയങ്ക ഈ ഫെബ്രുവരി ആദ്യവാരം ചുമതലയേൽക്കുമെന്ന് കോൺഗ്രസ് പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.
കേരളത്തിൽ നിന്നുള്ള കെസി വേണുഗോപാലിനെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയായും നിയമിച്ചു. നിലവിലുള്ള കർണാടകത്തിന്റെ ചുമതലയിലും വേണുഗോപാൽ തുടരും. ഇതിന് പുറമെ പടിഞ്ഞാറൻ ഉത്തർ പ്രദേശിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറിയായി ജ്യോതിരാദിത്യ സിന്ധ്യയെയും നിയമിച്ചു.