പൊന്നാനി: മലപ്പുറം പൊന്നാനിയില്‍ ആര്‍എസ്എസ് പ്രവര്ത്തകന് നേരെ വധശ്രമം. പൊന്നാനി സ്വദേശി കണ്ണത്ത് സുനില്‍കുമാറിനെയാണ് ഒരു സംഘം വധിക്കാന്‍ ശ്രമിച്ചത്. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന സുനില്‍കുമാറിനെ ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നു. കഴുത്തില്‍ കയറു കുരുക്കി ആക്രമിക്കാനും ശ്രമിച്ചു. തലക്കും കയ്യിനും ഗുരുതരമായി പരിക്കേറ്റ സുനില്‍ കുമാറിനെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.