കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ സമരത്തില്‍ പങ്കെടുത്തതിന് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനെതിരെ നടപടി കടുപ്പിച്ച് സഭ. സിസ്റ്റര്‍ അടുത്ത മാസം ആറിന് മുമ്പ് സഭയ്ക്ക് മുന്നില്‍ വിശദീകരണം നല്‍കണമെന്നും ഇല്ലെങ്കില്‍ കാനോന്‍ നിയമപ്രകാരം നടപടിയുണ്ടാകുമെന്ന് സഭയുടെ മുന്നറിയിപ്പ്.
സിസ്റ്റര്‍ ലൂസിക്കെതിരെ കൂടുതല്‍ കുറ്റാരോപണവുമായാണ് സഭ രംഗത്തെത്തിയിരിക്കുന്നത്. സിസ്റ്റര്‍ മാദ്ധ്യമങ്ങള്‍ക്ക് അഭിമുഖം നല്കിയതും ചര്‍ച്ചകളില്‍ പങ്കെടുത്തതും ശരിയായില്ലെന്ന് സഭ കുറ്റപ്പെടുത്തി. സഭാവസ്ത്രം ധരിക്കാതെ സമൂഹമാദ്ധ്യമങ്ങളില്‍ ചിത്രങ്ങളിട്ടതും തെറ്റെന്നാണ് സഭയുടെ വിലയിരുത്തല്‍.
അതേസമയം, സഭയുടെ ആരോപണങ്ങള്‍ക്ക് വിശദീകരണം തയ്യാറാക്കുകയാണെന്ന് സിസ്റ്റര്‍ ലൂസി പ്രതികരിച്ചു. ആരോപണങ്ങള്‍ നിരവധിയുള്ളതിനാല്‍ വിശദീകരണം നല്കാന് സമയമെടുക്കുമെന്നും സിസ്റ്റര്‍ പറഞ്ഞു.
ബിഷപ്പ് ഫ്രാങ്കോയുമായി ബന്ധപ്പെട്ട സമരങ്ങളില്‍ സിസ്റ്റര്‍ സജീവമായി പങ്കെടുക്കുകയും പത്രമാദ്ധ്യമങ്ങളില്‍ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. ഇതെല്ലാം കാണിച്ച് നേരത്തെ സിസ്റ്ററിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. കാനോന്‍ നിയമപ്രകാരം സിസ്റ്ററെ സന്യാസി സമൂഹത്തില്‍ നിന്നും പുറത്താക്കുന്നതിനുള്ള ആദ്യ നടപടിയാണിതെന്നും പറഞ്ഞിരുന്നു.