ഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ പ്രധാന തെളിവായ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് ദിലീപ് നല്കിയ ഹര്‍ജി പരിഗണിക്കുന്നത് മാറ്റി വെച്ചു. കേസ് സുപ്രീം കോടതി ഫെബ്രുവരി അവസാന വാരം പരിഗണിക്കും. ജസ്റ്റിസ് എ.എന്‍ ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് ദിലീപിന്റെ ഹര്‍ജി മാറ്റിവെച്ചത്. സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിന് മറുപടി നല്കാന് സമയം ആവശ്യപ്പെട്ട ദിലീപിന്റെ ആവശ്യം അംഗീകരിച്ചാണ് വിധി.
ദൃശ്യങ്ങളടങ്ങിയ മെമ്മറികാര്‍ഡിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് ദിലീപ് നേരത്തെ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.
എന്നാല്‍ ദൃശ്യങ്ങള്‍ കൈമാറിയാല്‍ ദിലീപ് ദുരുപയോഗം ചെയ്തേക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്കി. ഇതിന് മറുപടി നല്‍കാനാണ് ദിലീപ് ഒരാഴ്ച സമയം ആവശ്യപ്പെട്ടത്.