കുവൈറ്റ് സിറ്റി : നായര്‍ സര്‍വീസ് സൊസൈറ്റി കുവൈറ്റ് 142മത് മന്നം ജയന്തി ജയന്തി ആഘോഷം ജനുവരി 25ന് നോട്ടിങ്ഹാം ബ്രിട്ടീഷ് സ്കൂള്‍ അബ്ബാസിയയില്‍ വച്ച് നടത്തുന്നു. കശ്യപ വേദ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപകനും വേദ പണ്ഡിതനും ആത്മീയ പ്രഭാഷകനുമായ ആചാര്യശ്രീ രാജേഷ് മുഖ്യാതിഥിയായിരിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
പിന്നണിഗായിക ഗായത്രി സുരേഷ്, രാജേഷ് ചേര്‍ത്തല എന്നിവരുടെ നേതൃത്വത്തില്‍ നടക്കുന്ന ഫ്യൂഷന്‍ ആന്റ് മെലോഡിയസ് എന്ന സംഗീതനിശയും പരിപാടിയുടെ ഭാഗമായി അരങ്ങേറും. കാഞ്ചി കാമകോടി ആസ്ഥാന വിദ്വാന് വയലിനിസ്റ്റ് സുനില്‍ ചേര്‍ത്തല, പ്രശസ്ത കീബോഡിസ്റ്റ് സുനില്‍ പള്ളിപ്പുറം, തബലിസ്റ്റ് പ്രണബ്, മൃദംഗം ശൈലേഷ്, പിന്നണി ഗായകന് ബിനു ആനന്ദ് തുടങ്ങിയ കലാകാരന്മാരും സംഗീതനിശയില്‍ അണിചേരും. എന്‍ എസ് എസ് കുവൈറ്റ് വനിതാ വിഭാഗം അവതരിപ്പിക്കുന്ന കുട്ടികളുടെ നൃത്തവും അരങ്ങേറും. ഷെഫ് നൗഷാദ് റെസ്റ്റോറന്റ് ഫര്‍വാനിയയില്‍ നടന്ന പത്ര സമ്മേളനത്തില്‍ പ്രസിഡന്റ് പ്രസാദ് പദ്മനാഭന്, ജനറല്‍ സെക്രട്ടറി സജിത്ത് സി നായര്‍, ട്രഷറര്‍ ഹരികുമാര്‍, പ്രോഗ്രാം കണ്‍വീനര്‍ രാധാകൃഷ്ണന് എന്നിവര്‍ പത്ര സമ്മേളനത്തില്‍ സംസാരിച്ചു. വൈസ് പ്രസിഡന്റ് ജയകുമാര്‍, സാല്‍മിയ കോര്‍ഡിനേറ്റര്‍ മുരളി പുത്തൂര്‍ എന്നിവര്‍ സംബന്ധിച്ചു.