കുവൈറ്റ് സിറ്റി : കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റ്, ക്രിസ്തുമസ് പുതുവത്സരാഘോഷം സംഘടിപ്പിച്ചു .അബ്ബാസിയ ഓര്മ പ്ലാസാ ഹാളില്‍ പ്രസിഡന്റ് സലിം രാജ് ന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സെന്റ് പീറ്റേഴ്സ് മാര്‍ത്തോമ പള്ളി വികാരി ഫാദര്‍ യേശുദാസന് കേക്ക് മുറിച്ചു ഉദ്ഘടനം ചെയ്തു. സെന്റ് ബേസില്‍ ഇന്ത്യന്‍ ഓര്‍ത്തോഡക്സ് പള്ളി വികാരി മാത്യൂ മാത്യൂ പുതുവര്‍ഷ സന്ദേശം നല്കി. രക്ഷാധികാരികളായ ജേക്കബ്ബ്ചണ്ണപ്പെട്ട, ജോയ് ജോണ്‍ തുരുത്തിക്കര, ലോക കേരളാ സഭാംഗം ബാബു ഫ്രാന്‍സിസ്, ഹംസ പയ്യന്നൂര്‍, ജോര്‍ജ് വൈരമണ്, രാജീവ് നടുവില മുറി എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി അലക്സ് മാത്യു സ്വാഗതവും. ജനറല്‍ കണ്‍വീനര്‍ അന്‍സാര്‍ കുളത്തൂപ്പുഴ നന്ദിയും പറഞ്ഞു. സെക്രട്ടറിമാരായ ജേക്കബ്ബ് തോമസ്, പ്രമീള്‍ പ്രഭാകര്‍, അലക്സ് കൂട്ടി, റെജി മത്തായി, വൈസ് പ്രസിഡന്റ് ഡോക്ടര്‍ സുബു തോമസ്, ബിനില്‍ ടി.ഡി., പ്രശാന്ത്, സജിമോന്‍, പ്രസാദ് ഒ.എന്‍., ടി.ജി. വൈദ്യന്, അബ്ദുള്‍ നിയാസ്, അനൂപ് ലാല്‍, രാഗേഷ്, രതീഷ് രവി, റിനി ബിനോയ്, ജയകുമാരി, ശിവപ്രസാദ്, അബ്ദുള്‍ വാഹിദ് എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി.