India

ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് : ഇന്ത്യാ- കുവൈത്ത് ധാരണാപത്രത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ന്യൂഡൽഹി: ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് സഹകരിക്കുന്നതിന് ഇന്ത്യയും കുവൈത്തും തമ്മില്‍ ധാരണാപത്രം ഒപ്പുവെക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി.

വിശദാംശങ്ങള്‍:
ഗാര്‍ഹിക തൊഴിലാളികളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നിയതമായ ചട്ടക്കൂട്ട് സൃഷ്ടിക്കുന്നതിനും വനിതകളടക്കമുള്ള കുവൈത്തിലെ ഇന്ത്യന്‍ ഗാര്‍ഹിക തൊഴിലാളികളുടെ സുരക്ഷ ശക്തിപ്പെടുത്തുന്നതിനും ഈ ധാരണപത്രം സഹായിക്കും. തുടക്കത്തില്‍ അഞ്ചു വര്‍ഷത്തേക്കാണ് ഈ ധാരണാപത്രത്തിന് സാധുത. അതു കഴിഞ്ഞാല്‍ ധാരണാപത്രം സ്വമേധയാ പുതുക്കാന്‍ കരാറില്‍ വ്യവസ്ഥയുണ്ട്.

നടപ്പാക്കല്‍ തന്ത്രം
ഈ ധാരണാപത്രം നടപ്പിലാക്കുന്നതിനു വേണ്ടി ഒരു സംയുക്ത സമിതിക്ക് രൂപം നല്‍കും.

പ്രധാന സ്വാധീനം
ഇരു രാജ്യങ്ങളിലെയും ഗാര്‍ഹിക തൊളിലാളികളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഉഭയകക്ഷി സഹകരണം പ്രോത്സാഹിപ്പിക്കുന്നതിന് ഈ ധാരണാപത്രം സഹായിക്കും.

ഗുണഭോക്താക്കള്‍
കുവൈത്തിലെ മൂന്നു ലക്ഷത്തിനടുത്തു വരുന്ന ഇന്ത്യന്‍ ഗാര്‍ഹിക തൊളിലാളികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഇതില്‍ 90,000 വനിതകളും ഉള്‍പ്പെടും.

512 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close