അമേഠി: തന്റെ സ്വന്തം മണ്ഡലമായ അമേഠിയില്‍ നിന്നും രാഹുല്‍ഗാന്ധിക്ക് തിരിച്ചടി. തിരഞ്ഞെടുപ്പ് പ്രചരണത്തിന് അമേഠിയിലെത്തിയ രാഹുലിന് സ്വന്തം മണ്ഡലത്തിലെ കര്‍ഷകരില്‍ നിന്നും കടുത്ത പ്രതിഷേധമാണ് നേരിടേണ്ടി വന്നത്. രാഹുല്‍ഗാന്ധിയുടെ തങ്ങളോടുള്ള സമീപനത്തില്‍ അസ്വസ്ഥരാണെന്നും തങ്ങളുടെ ഭൂമി രാഹുല്‍ പിടിച്ചെടുത്തെന്നും രാഹുല്‍ ഇറ്റലിയിലേയ്ക്ക്് മടങ്ങി പോകണമെന്നും കര്‍ഷകര്‍ മുദ്രാവാക്യം മുഴക്കി.
രാജീവ് ഗാന്ധി ഫൗണ്ടേഷന് വേണ്ടി വിട്ടു നല്കിയ ഭൂമി തിരിച്ചു നല്‍കണമെന്നതാണ് കര്‍ഷകരുടെ ആവശ്യം. കുറഞ്ഞപക്ഷം തങ്ങള്‍ക്ക് തൊഴില്‍ എങ്കിലും നല്‍കണം. അമേഠിയിലെ ഗൗരിഗഞ്ജ് ഗ്രാമത്തിലാണ് കര്‍ഷകര്‍ പ്രതിഷേധം സംഘടിപ്പിച്ചത്.
2014 ല്‍ യു.പി.എസ്. ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്പ്പറേഷന് (യുപിഎസ്ഐഡിസി) ല്‍ നിന്നും ഭൂമി രാജീവ് ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റ് 1,50,000 രൂപയ്ക്ക്
ലേലത്തില്‍ വാങ്ങിയിരുന്നു. പിന്നീട് ലേലം യുപിഎസ്ഐഡിസി അസാധുവാക്കിയിരുന്നു. അതിനു ശേഷം ഭൂമി സമ്രാട്ട് സൈക്കിള്‍ ഫാക്ടറിക്ക് തിരിച്ചു നല്കാന് ഗൗരിഗഞ്ച് എസ്ഡിഎം കോടതി ഉത്തരവിട്ടിരുന്നു.
എന്നാല്‍ രേഖകളില്‍ യുപിഎസ്ഐഡിസി വകയാണ് ഭൂമിയെങ്കിലും രാജീവ് ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റ് തന്നെയാണ് ഇപ്പോഴും കയ്യാളുന്നത്.
ഫൗണ്ടേഷന്റെ പേരില്‍ കര്‍ഷരുടെ ഭൂമി രാഹുല്‍ഗാന്ധി കൈയടക്കിയിരിക്കുകയാണെന്ന് വന്‍ വിമര്‍ശനമാണ് ഉയരുന്നത്.