പ്രിയങ്ക ഗാന്ധി എ.ഐ.സി.സി ജനറൽ സെക്രട്ടറിയായതിനെ തുടർന്ന് ട്രോളർമാരൊക്കെ ഉത്സാഹത്തിലാണ് . രാഹുലിനെ പപ്പു എന്ന് വിളിക്കുന്ന ട്രോളന്മാർ പ്രിയങ്കയ്ക്ക് പിങ്കിയെന്ന് പേരും നൽകി. രാഹുൽ ഗാന്ധിക്ക് മക്കളില്ലാത്തതു കാരണം കോൺഗ്രസിന് പ്രസിഡന്റില്ലാതാകുമെന്ന് ഭയന്നാണ് മക്കളുള്ള പ്രിയങ്കയെ തലപ്പത്തേക്ക് കൊണ്ടുവരുന്നതെന്നും പോസ്റ്റുകളുണ്ട്.
എന്നാൽ കോൺഗ്രസിൽ പ്രിയങ്ക കൂടി അധികാരത്തിലെത്തിയപ്പോൾ ട്രോൾ കിട്ടുന്നത് കോൺഗ്രസുകാർക്ക് മാത്രമല്ലെന്നതാണ് രസകരം . കേരളത്തിൽ കോൺഗ്രസിന്റെ എതിരാളിയും മറ്റ് സംസ്ഥാനങ്ങളിൽ അനുകൂലികളുമായ സിപിഎമ്മിന്റെ ജനറൽ സെക്രട്ടറിയേയും ട്രോളന്മാർ ട്രോളി കൊല്ലുന്നുണ്ട്.
സോണിയ ഗാന്ധിക്കും രാഹുലിനും വേണ്ടി ഇതുവരെ കഷ്ടപ്പെട്ട സീതാറാം യെച്ചൂരി ഇനി പ്രിയങ്കയ്ക്ക് വേണ്ടിയും കഷ്ടപ്പെടേണ്ടി വരുമല്ലോ എന്നതാണ് അവരുടെ ആശങ്ക. സീതാറാം യെച്ചൂരിയുടെ കോൺഗ്രസ് ബന്ധമാണ് ട്രോളുകളുടെ അടിസ്ഥാനം. രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും പങ്കെടുത്ത നിരവധി പരിപാടികളിൽ സീതാറാം യെച്ചൂരി സ്ഥിരം സാന്നിദ്ധ്യമായതാണ് ട്രോളിനു കാരണം.