UAE

ഗൾഫിൽ നിന്ന് കണ്ണൂരിലേക്ക് എയര്‍ഇന്ത്യ എക്സ്പ്രസ് കൂടുതൽ വിമാന സര്‍വീസ് പ്രഖ്യാപിച്ചു.

ഗൾഫിൽ നിന്ന് കണ്ണൂരിലേക്ക് എയര്‍ഇന്ത്യ എക്സ്പ്രസ് കൂടുതൽ വിമാന സര്‍വീസ് പ്രഖ്യാപിച്ചു. മസ്കത്തിൽ നിന്ന് നേരിട്ടും, ബഹ്‍റൈന്‍ വഴി കുവൈത്തില്‍ നിന്നുമാണ് പുതിയ സര്‍വീസുകള്‍ ആരംഭിക്കുന്നത്. കണ്ണൂര്‍- ഷാര്‍ജ സര്‍വീസ് ദിവസേനയാക്കാനും തീരുമാനമുണ്ട്.

കണ്ണൂരില്‍ നിന്ന് അബൂദബിയിലേക്കും ദോഹയിലേക്കുമുള്ള സര്‍വീസുകളും എയർ ഇന്ത്യ എക്സ്പ്രസ്സ് വര്‍ധിപ്പിക്കും. എയര്‍ ഇന്ത്യ എക്സ്പ്രസ് സി ഇ ഒ കെ ശ്യാംസുന്ദര്‍ ദുബൈയില്‍ വാര്‍ത്താസമ്മേളനത്തിലാണ് പുതിയ സര്‍വീസുകള്‍ പ്രഖ്യാപിച്ചത്. മാര്‍ച്ച് 31 മുതലാണ് പുതിയ സര്‍വീസുകള്‍ ആരംഭിക്കുക. മസ്കത്ത്-കണ്ണൂര്‍ റൂട്ടില്‍ ചൊവ്വ, വെള്ളി,ഞായര്‍ ദിവസങ്ങളിലാണ് സര്‍വീസ്. വൈകുന്നേരം 5.35 ന് കണ്ണൂരില്‍ നിന്ന് പുറപ്പെടുന്ന വിമാനം ഒമാന്‍ സമയം രാത്രി 7.50 ന് മസ്കത്തിലെത്തും. രാത്രി 8.50ന് തിരിച്ച് പറക്കുന്ന വിമാനം അടുത്തദിവസം പുലര്‍ച്ചെ 2.05 ന് കണ്ണൂരിലെത്തും. ബുധന്‍, ശനി ദിവസങ്ങളിലാണ് ബഹ്റൈന്‍ വഴിയുള്ള കണ്ണൂര്‍-കുവൈത്ത് സര്‍വീസ്. രാവിലെ 7.10ന് കണ്ണൂരില്‍ നിന്ന് പുറപ്പെടുന്ന വിമാനം ബഹറിനിൽ രാവിലെ  9.10 ന് എത്തും. അവിടെ നിന്ന് 10.10 ന് പുറപ്പെട്ട് രാവിലെ 11.10ന് കുവൈറ്റിലിറങ്ങും. കുവൈറ്റിൽ നിന്നും  ഉച്ചക്ക് 12.10 ന്  തിരിച്ച് രാത്രി 7.10 ന് കണ്ണൂരിലെത്തും. ദോഹ-കണ്ണൂര്‍ റൂട്ടില്‍ വെള്ളിയാഴ്ച കൂടി സര്‍വീസ് ആരംഭിക്കും.

ഇതോടെ ദോഹയിലേക്ക് കണ്ണൂരില്‍ നിന്ന് ആഴ്ചയില്‍ അഞ്ച് സർവീസുകളാകും. കണ്ണൂരില്‍ നിന്ന് ഷാര്‍ജയിലേക്കുള്ള സര്‍വീസ് ആഴ്ചയില്‍ നാല് എന്നതിന് പകരം ദിവസേനയാക്കും. അബുദാബിയിലേക്ക് തിങ്കള്‍, വെള്ളി ദിവസങ്ങളില്‍ കൂടി സര്‍വീസ് തുടങ്ങും. ഇതോടെ കണ്ണൂര്‍- അബുദാബി സർവീസുകളുടെ എണ്ണം ആഴ്ചയില്‍ അഞ്ചാകും. കണ്ണൂര്‍ ഗള്‍ഫ് സെക്ടറില്‍ നിലവില്‍ 14 സര്‍വീസ് എന്നത് 24 സര്‍വീസായി ഉയരും. വെള്ളിയാഴ്ചകളിൽ കോഴിക്കോട്-റിയാദ് സര്‍വീസ് ആരംഭിക്കാനും തീരുമാനമുണ്ട്. ഈ റൂട്ടിലും അതോടെ ആഴ്ചയില്‍ അഞ്ച് സര്‍വീസാകും. റീജനല്‍ മാനേജര്‍ മോഹിത് സെയിന്‍, അറേബ്യന്‍ ട്രാവല്‍ എജന്‍സി ജി എം വി സി വേണുഗോപാല്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

0 Shares

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close