തിരുവനന്തപുരം: സ്്കൂള്‍ വിദ്യാഭ്യാസ രീതിയില്‍ സമഗ്ര മാറ്റത്തിന് ശുപാര്‍ശ. ഒന്ന് മുതല്‍ പന്ത്രണ്ടാം ക്ളാസ് വരെ ഒറ്റ ഡയറക്ടറേറ്റിന് കീഴിലാക്കാന്‍ വിദഗ്ധ സമിതി നിര്‍ദേശം നല്കി. അധ്യാപകരുടെ യോഗ്യതയില്‍ മാറ്റം വരുത്തണമെന്നതും ശുപാര്‍ശയിലുണ്ട്. വിദഗ്ധ സമിതി മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
എല്‍പി മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെയുള്ള ക്ളാസുകളെ ഡയറക്ടറേറ്റ് ഓഫ് സ്കൂള്‍ എഡ്യൂക്കേഷന്‍ എന്ന പേരില്‍ സംസ്ഥാനത്തൊട്ടാകെ ഒരു സ്ഥാപനവും ഒരു ഡയറക്ടറുമാറുമാക്കണമെന്നതാണ് പ്രധാന നിര്‍ദേശം.
ഒന്ന് മുതല്‍ പന്ത്രണ്ട് വരെ രണ്ടു സ്ട്രീമുകളാക്കണമെന്നതും ശുപാര്‍ശയിലുണ്ട്. ഒന്ന് മുതല്‍ ഏഴാം ക്ളാസ് വരെ പ്രൈമറി തലവും എട്ടു മുതല്‍ പന്ത്രണ്ടാം ക്ളാസ് വരെ സെക്കന്‍ഡറി തലവും.
പ്രൈമറി തലത്തില്‍ അധ്യാപകരുടെ അടിസ്ഥാന യോഗ്യത ബിഎഡ്ഡും സെക്കന്‍ഡറി തലത്തില്‍ ബിരുദാനന്തര ബിരുദവും ആക്കണമെന്നും സമിതി നിര്‍ദേശിച്ചു. സ്കൂളുകളില്‍ പ്രിന്‍സിപ്പലിന് പരമാധികാരം നല്‍കണമെന്നതും പരിഗണിക്കും. പ്രിന്‍സിപ്പലിനെ സഹായിക്കാന്‍ വൈസ് പ്രിന്‍സിപ്പലെന്ന തസ്തികയും ശുപാര്‍ശ ചെയ്തിട്ടുണ്ട്.