നാഷണല്‍ അഡവെര്ട്ടൈസിങ്ങ് അസോസിയേഷന്റെ നാല്പത്തി നാലാമത് വേര്‍ഡ് കോണ്‍ഗ്രസ് അടുത്ത മാസം കൊച്ചിയില്‍ നടക്കും. ഇതിന് മുന്നോടിയായുള്ള റോഡ് ഷോ ദുബായിയില്‍ നടന്നു .
ഫെബ്രുവരി ഇരുപത് മുതല്‍ ഇരുപത്തി രണ്ട് വരെയാണ് ഇന്റർനാഷ്ണൽ അഡ്വർടൈസിംഗ് അസോസിയേഷന്റെ വേള്‍ഡ് കോണ്‍ഗ്രസ് കൊച്ചിയിൽ നടക്കുന്നത്. കൊച്ചിയിലെ ലുലു ഇന്റര്‍നാഷണല്‍ കണ്വെന്ഷന് സെന്ററില്‍ ആണ് പരിപാടി. പരസ്യം , മാര്‍ക്കറ്റിങ്ങ് , പത്ര, ദൃശ്യ മാധ്യമങ്ങൾ തുടങ്ങിയ മേഖകളിലെ പുത്തൻ പ്രവണതകള്‍ ആണ് വേൾഡ് കോൺഗ്രസ്സിൽ ചര്‍ച്ചയാവുക എന്ന് ഐ എ എ യുടെ വേള്‍ഡ് പ്രസിഡണ്ടും ചെയ്രമാനുമായ ശ്രീനിവാസന് സ്വാമി പറഞ്ഞു . വിവിധ രാജ്യങ്ങളില്‍ നിന്നായി രണ്ടായിരത്തിലധികം പ്രതിനിധികൾ വേള്‍ഡ് കൊണ്ഗ്ര്സില് പങ്കെടുക്കാനായി കൊച്ചിയില്‍ എത്തും .
മുകേഷ് അംബാനി , പോള്‍ പോള്‍മാന്‍ , നന്ദന് നിലെകാനി , ശ്രീ ശ്രീ രവിശങ്കര്‍ , അമിതാബ് ബച്ചന് , ദീപിക പദുക്കോണ്‍ തുടങ്ങിയവര്‍ വേള്‍ഡ് കൊണ്ഗ്ര്സില് സംസാരിക്കും . ഇതാദ്യമായാണ് ഇന്റര്‍നാഷണല്‍ അഡവെര്ട്ടൈസിങ്ങ് അസോസിയേഷന്റെ വേള്‍ഡ് കോണ്‍ഗ്രസ് ഇന്ത്യയില്‍ നടക്കുന്നത് . കൊച്ചിയില്‍ നടക്കുന്ന വേള്‍ഡ് കൊണ്ഗ്ര്സിനു മുന്നോടിയായുള്ള റോഡ് ഷോ ദുബായിയില്‍ നടന്നു. ഇന്റർനാഷ്ണൽ അഡ്വർടൈസിംഗ് അസോസിയേഷൻ മിഡിൽ ഈസ്റ് ചാപ്റ്ററിന്റെ നേതൃത്വത്തിൽ ദുബായ് സ്റ്റീഗൻബർഗർ ഹോട്ടലിൽ ആയിരുന്നു റോഡ് ഷോ സംഘടിപ്പിച്ചത്.