മയ്യഴി മഹാത്മാഗാന്ധി ഗവര്‍മെന്റ് ആട്സ് കോളജിന്റെ അൻപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി പൂര്‍വ വിദ്യാര്‍ഥികള്‍ ദുബായിയില്‍ ഒത്തു കൂടി. ഒരു വട്ടം കൂടി എന്ന പേരില്‍ സംഘടിപ്പിച്ച സംഗമം മയ്യഴി എം എല്‍ എ ഡോക്ടര്‍ വി രാമചന്ദ്രന് ഉത്ഘാടനം ചെയ്തു . ദുബായ് ഖിസൈസിലെ ന്യൂ വേള്‍ഡ് പ്രൈവറ്റ് സ്കൂളില്‍ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാനായി നിരവധി പൂർവ വിദ്യാർഥികൾ എത്തി.
മയ്യഴിയുടെ കഥാകാരന് എം.മുകുന്ദന് മുഖ്യാതിഥിയായിരുന്നു. കോളേജിന്റെ മുന്‍ പ്രിന്‍സിപ്പലും കേരള സാഹിത്യ അക്കാദമി സെക്രട്ടറിയുമായ ഡോ.കെ.പി.മോഹനന്, മുന്‍ പ്രിന്‍സിപ്പല്‍ ഡോ.ആന്റണി ഫെര്‍ണാണ്ടസ്, മുന്‍ അദ്ധ്യാപകനും ,പൂര്‍വ വിദ്യാര്‍ത്ഥി സംഘടനാ പ്രസിഡണ്ടുമായ പ്രൊഫ. വി.കെ. വിജയന് എന്നിവര്‍ ആശംസകൾ നേര്‍ന്നു. പി.പി.ശശീന്ദ്രന് നന്ദി പറഞ്ഞു. പൂര്‍വ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികളും അരങ്ങേറി.